ഗോവയിൽ എത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ വിളിച്ചു; എന്നെ ഇവിടുന്ന് രക്ഷിക്കണം, എനിക്ക് തെറ്റി പോയി , ഞാൻ തെരഞ്ഞെടുത്ത വഴി തെറ്റിപ്പോയി എന്ന് പറഞ്ഞു ; മകളെ കരുതിക്കൂട്ടി അപായപ്പെടുത്തിയതാകും; ഫേസ്ബുക്ക് വീഡിയോ ചെയ്തത് ആരെങ്കിലും പ്രേരിപ്പിച്ച് ആയിരിക്കും; എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അജ്ഞനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാവ്

അഞ്ജന ഹരീഷിൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മാതാവ് രംഗത്ത്. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകളെ കരുതിക്കൂട്ടി അപായപ്പെടുത്തിയതാകുമെന്നും അവർ പറഞ്ഞു. അവളുടെ കൂട്ടുകാരുടെ മൊഴിയിൽ വിരുദ്ധതയുണ്ട് . മരണം അറിഞ്ഞ് അവളുടെ കൂട്ടുക്കാരായ നസീമ, ആതിര, ശബരിദാസ് എന്നിവരെ വിളിച്ചപ്പോൾ മുതൽ ഈ മൂന്നുപ്പേരും പല വിധത്തിലാണ് മറുപടി പറയുന്നത് . അതിൽ സംശയമുണ്ടെന്നും പറഞ്ഞു. ഗോവയിൽ എത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ വിളിച്ചപ്പോൾ പറഞ്ഞത് എന്നെ ഇവിടുന്ന് രക്ഷിക്കണം. എനിക്ക് തെറ്റി പോയെന്നും,ഞാൻ തെരഞ്ഞെടുത്ത വഴി തെറ്റിപ്പോയി. അമ്മ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു . എന്നെ ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷിക്കണം. അമ്മയുടെ വില മനസിലായി എന്നൊക്കെ പറഞ്ഞു . പിന്നെ അങ്ങോട്ട് പ്രശ്നം ഇല്ലായിരുന്നു. പിന്നെ ഒരു ദിവസം ശബരി വിളിച്ച് പറഞ്ഞു അവൾ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞു. തന്റെ മകളെ അവളെ കൊല്ലനായി കൊണ്ടുപോയതാണ് അവരെന്നും അമ്മ പറഞ്ഞു. മരിച്ചതറിഞ്ഞ് കൂട്ടുകാരിൽ നസീമയെ വിളിച്ചു. വളരെ മോശമായിട്ടായിരുന്നു അവർ സംസാരിച്ചത്. നിങ്ങൾ വരുന്നുണ്ടോ ഇല്ലെങ്കിൽ ഗാർഹി ബോഡി എടുക്കുമെന്നും പറഞ്ഞു.
ഇവിടുന്നു പോയി കുറെ കാലം കഴിഞ്ഞു പേര് മാറ്റി. ഗാർഹി പറഞ്ഞിട്ടാ പേര് മാറ്റിയതെന്നും പറഞ്ഞു. അഞ്ജന ഹരീഷ് എന്ന പേര് മാറ്റി ചിന്നു സുൾഫിക്കർ എന്ന് മാറ്റി. പേര് മാറ്റിയ കാര്യം ചോദിച്ചപ്പോൾ അറുപത് ദിവസം കഴിഞ്ഞേ പേര് മാറ്റാൻ സാധിക്കൂ എന്ന് പറഞ്ഞു. അറുപത് ദിവസം കഴിയുന്നതിന് മുന്നേ ഇങ്ങനെ സംഭവിച്ചുവെന്നും അഞ്ജനയുടെ മാതാവ് പറഞ്ഞു . കൂട്ടുക്കാർ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്നറിയില്ല. അവൾ ബൈസെക്സസുൽ എന്ന കാര്യം ഗാർഹി പറഞ്ഞാ അറിയുന്നത്. കൂട്ടൂകാരുടെ ബ്രെയിൻ വാഷ് ചെയ്തത് കൂടെ നിർത്തുകയായിരുന്നു. ഒരു വര്ഷം കൊണ്ട് എന്ത് കൊണ്ട് ഇത്രയും വയ്യാത്ത കുട്ടിയെ ഗാർഹി ഇത്രയും ദൂരെ കൊണ്ടുപ്പോയി എന്ന കാര്യം അമ്മയ്ക്ക് സംശയമാണ്. പലതും കരുതി കൂട്ടിയാണ് അവർ കൊണ്ട് പോയത്. ഒരുപാട് പെൺകുട്ടികൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ട്. ഒരുപാടു പെൺക്കുട്ടികളെ രക്ഷിക്കേണ്ടതായിട്ടുണ്ട് . ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് അവർ ഭീഷണിപ്പെടുത്തിയായിരിക്കും. മരിക്കുന്നതിന്റ തലേ ദിവസം വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യുമെന്ന ഒരു സൂചനയും ഇല്ലായിരുന്നില്ല. കേരള പോലീസ് അന്വേഷണം നടത്തുന്നുണ്ട് . എച്ച് ഡി എഫ് എന്ന സംഘടനയാണ് മിക്ക കാര്യങ്ങളിലും സഹായിച്ചതെന്നും അഞ്ചനയുടെ മാതാവ് പറഞ്ഞു..
https://www.facebook.com/Malayalivartha

























