ഹിന്ദു ഐക്യവേദി ഇറങ്ങി;വിത്ത് കുത്തി ഉണ്ണണ്ട സഖാക്കളെ; ദേവസ്വം ബോര്ഡിനെ മറയാക്കി ക്ഷേത്ര സാമഗ്രികള് വില്ക്കാനുള്ള സര്ക്കാര് നീക്കത്തില് പ്രക്ഷോഭം ശക്തമാക്കി ഹിന്ദു ഐക്യവേദി

ദേവസ്വം ബോര്ഡിനെ മറയാക്കി ക്ഷേത്ര സാമഗ്രികള് വില്ക്കാനുള്ള സര്ക്കാര് നീക്കത്തില് പ്രക്ഷോഭം ശക്തമാക്കി ഹിന്ദു ഐക്യവേദി. 27ന് ഭക്തജന ധര്ണ നടത്തും. തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ക്ഷേത്ര ഭൂമികള് ദേവഹരിതം പദ്ധതിയുടെ മറവില് പാട്ടത്തിന് നല്കാനും ക്ഷേത്രത്തില് വഴിപാടായി ലഭിക്കുന്ന സ്വര്ണവും വിളക്കും ഓട്ടുപാത്രങ്ങളും വിറ്റഴിക്കാനും, ക്ഷേത്രങ്ങളിലെ സപ്താഹവും, നവാഹവും നിരോധിക്കാനും തീരുമാനിച്ച ദേവസ്വം ബോര്ഡ് ഉത്തരവുകള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ടു ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിന്.
ഇതിന്റെ ഭാഗമായി 27ന് രാവിലെ 11ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ആസ്ഥാനത്തും തിരുവനന്തപുരം മുതല് എറണാകുളംവരെയുള്ള ദേവസ്വം അസി. കമ്മീഷണര് ഓഫീസിനു മുമ്പിലും ഭക്തജന ധര്ണ നടത്തും. ലോക് ഡൗണ് നിര്ദേശങ്ങള് കര്ശനമായി പാലിച്ചയായിരിക്കും പ്രക്ഷോഭമെന്ന് സംസ്ഥാന ജനറല് സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു. ഉപദേശകസമിതികള്, ഭക്തജന സംഘടനകള് എന്നിവരുമായി കൂടിയാലോചന നടത്താതെയാണ് ഭരണകക്ഷിയിലെ രാഷ്ട്രീയ മേലാളന്മാരുടെ ആജ്ഞ അനുസരിച്ച് ദേവസ്വംബോര്ഡ് തീരുമാനം കൈക്കൊള്ളുന്നത്. ലോക്ഡൗണ് മറയാക്കി ദേവസ്വം സ്വത്തുക്കള് വിറ്റഴിക്കാനും, ദേവസ്വം ഭൂമി കൃഷിയ്ക്കായി പാട്ടത്തിനു നല്കാനുമുള്ള തീരുമാനത്തിന് പിന്നില് വന് അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് നല്കുന്നതിനും ജംഗമ സ്വത്തുക്കള് ലേലം ചെയ്ത് വില്ക്കുന്നതിനും നടത്തുന്ന നീക്കത്തിനു പിന്നില് വന് അഴിമതിയാണ് ലക്ഷ്യമെന്ന് അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന ജനറല് സെക്രട്ടറി എസ്.രാധാകൃഷ്ണന് പോറ്റി ആരോപിച്ചു. ഭക്തര് ഭഗവാന് സമര്പ്പിക്കുന്ന ജംഗമ വസ്തുക്കള്ക്ക് സൂക്ഷിപ്പ് കൂലിയായ തുക രസീത് മുഖേന അടയ്ക്കുന്നുണ്ട്.
സ്വത്തുകള് സൂക്ഷിച്ച് സംരക്ഷിക്കേണ്ട ദേവസ്വം ബോര്ഡ് 'വിത്ത് കുത്തി ഉണ്ണുന്ന' നിലപാട് തുടര്ന്നാല് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കും.
https://www.facebook.com/Malayalivartha

























