വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന; കർശന താക്കീതുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ
വീടുകളില്‍ നിരീക്ഷണം ലംഘിക്കുന്നവർ വാഹനങ്ങളിലെ അമിതയാത്രക്കാർ എന്നിവരെ കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തും.താക്കീതുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുകയും ചെയ്യും . ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീടുകളിലെ നിരീക്ഷണം ലംഘിക്കുന്നത് കണ്ടെത്തിയാല്‍ അവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിമാരോട് ഡി.ജി.പി നിര്‍ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha