പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. ലോക്ഡൗണിനെ തുടര്‍ന്ന് പൂട്ടിയ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് വൈകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസമോ അതിന് ശേഷമോ മാത്രം ആകും സ്കൂളുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് സംസ്ഥാനത്ത് 57 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്തുനിന്നും സംസ്ഥാനത്തേക്ക് എത്തിയവരാണ്. 18 പേര് രോഗമുക്തി നേടിയിട്ടുമുണ്ട്. ഈ മാസം എട്ട് മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വിസുകള്‍ ആരംഭിക്കും. പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അതേസമയം അന്തര്‍ സംസ്ഥാന യാത്രയ്ക്ക് തത്ക്കാലം അനുമതിയിട്ടില്ല. യാത്രാനിരക്ക് 50 ശതമാനം കൂടും. നിയന്ത്രണങ്ങളോടെ ഹോട്ടലുകളും തുറക്കാം. ഹോട്ടലുകളില്‍ നേരത്തെ ബുക്ക് ചെയ്യണം. പകുതി സീറ്റ് ഒഴിച്ചിടണം, തുടങ്ങിയ നിയന്ത്രണങ്ങളോടെയായിരിക്കും സംസ്ഥാനത്ത് ഹോട്ടലുകള്‍ തുറക്കുക. സിനിമാ ഷൂട്ടിംഗിന് ഉപാധികളോടെ അനുമതി നല്കി. സെറ്റില്‍ 50 പേരില്‍ കൂടുതല്‍ പാടില്ല, ചാനല്‍ പരിപാടികളുടെ ഷൂട്ടിംഗിനും അനുമതിയുണ്ട്. പരമാവധി 25 പേര്മാത്രമായിരിക്കണം ഉണ്ടാകേണ്ടത്.
https://www.facebook.com/Malayalivartha