വിദേശത്ത് കോവിഡ്19 ബാധിച്ച് മരിച്ചത് 9 മലയാളികള്; ഇതുവരെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 210 മലയാളികള്

കോവിഡ് 19 ബാധിച്ച് വിദേശത്ത് ഇതുവരെ 210 മലയാളികള് മരിച്ചതായി മുഖ്യമന്ത്രി. ഇന്ന് ഒമ്ബത് കേരളീയരാണ് വിദേശത്ത് കോവിഡ്19 മൂലം മരണമടഞ്ഞത്. അക്ഷരാര്ഥത്തില് ദുരിതകാലമാണിത്. പ്രിയസഹോദരങ്ങളുടെ വേര്പാടില് അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും കേരളീയര് മരണമടയുന്നു. ഇത്തരത്തില് ജീവന് നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കള്ക്ക് കാണാന് പറ്റാത്ത അവസ്ഥയാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ചത് 57 പേര്ക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 27 പേര് വിദേശത്തുനിന്നുവന്നവരാണ്. 28 പേര് ഇതര സംസ്ഥാനങ്ങളില് നിന്ന് വന്നവരുമാണ്. ഒരാള് എയര് ഇന്ത്യ സ്റ്റാഫാണ്. മറ്റൊരാള് ഹെല്ത്ത് വര്ക്കറും.
https://www.facebook.com/Malayalivartha



























