അതെല്ലാം മറ്റൊരാള്ക്ക് വിട്ടുകൊടുക്കുന്നതല്ലേ അദ്ദേഹത്തിന് നല്ലത്? അദ്ദേഹവും കൂടി ആ പട്ടികയിലേക്ക് പെട്ടുവരാണോ?

ഗെയ്ല് പൈപ്പ്ലൈന് പദ്ധതിയെ കുറിച്ച് മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി നടത്തിയ പരാമര്ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.. ഗെയ്ല് പൈപ്പ്ലൈന് പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് പദ്ധതി തടസ്സപ്പെടുത്താന് ശ്രമിച്ചവരാണ് ഇപ്പോള് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഉമ്മന് ചാണ്ടി പരാമര്ശിച്ചുവെന്നും അങ്ങനെയൊരു നിലപാട് സി.പി.എം സ്വീകരിച്ചിരുന്നോ എന്നുമുള്ള മാദ്ധ്യമപ്രവര്ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗെയ്ല് പദ്ധതി നടപ്പാക്കാന് അവസരം ഉണ്ടായിരുന്നുവല്ലോ എന്നും എന്തുണ്ട് അത് മുന്പത്തെ സര്ക്കാര് ചെയ്തില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
'അതെല്ലാം മറ്റൊരാള്ക്ക് വിട്ടുകൊടുക്കുന്നതല്ലേ അദ്ദേഹത്തിന് നല്ലത്? അദ്ദേഹവും കൂടി ആ പട്ടികയിലേക്ക് പെട്ടുവരാണോ? ഇതെല്ലാം നാടിനറിയാവുന്ന കാര്യമല്ലേ? ഗെയ്ല് പൈപ്പ്ലൈനിന്റെ കാര്യത്തില് എവിടെയായിരുന്നു തടസ്സം...എന്തായിരുന്നു, ആരാണ് എതിര്ത്തത് എന്നെല്ലാമുള്ള കാര്യങ്ങള് എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ? എന്തുകൊണ്ട് നടപ്പാക്കാന് ശ്രമിച്ചില്ല..ഞാന് കൂടുതല് പറയണോ അതിലേക്ക്?' എന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പ്രതികരിച്ചു.
ഇന്ന് സംസ്ഥാനത്ത് 57 പേര്ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില് 55 പേരും പുറത്തുനിന്നും സംസ്ഥാനത്തേക്ക് എത്തിയവരാണ്. കാസര്കോഡ്-14, മലപ്പുറം-14, തൃശൂര്-9, കൊല്ലം-5, പത്തനംതിട്ട-4, തിരുവനന്തപുരം-3 , എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്. അതേസമയം 18 പേര് രോഗമുക്തി നേടിയിട്ടുമുണ്ട്. 27 പേര് വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് എത്തിയവരും 28 പേര് ഇതര സംസ്ഥാനങ്ങളില് നിന്നും എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരില് എയര് ഇന്ത്യ സ്റ്റാഫും മറ്റൊരാള് ഹെല്ത്ത് വര്ക്കറുമാണ്.
https://www.facebook.com/Malayalivartha



























