കണ്ണൂരില് സമൂഹ വ്യാപനമോ?; മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശേരി നഗരസഭയിലെ രണ്ട് വാര്ഡുകളും പോലീസ് പൂര്ണമായും അടച്ചു; ആളുകള് പുറത്തിറങ്ങിയാല് കര്ശന നടപടി; ധര്മ്മടത്ത് 21 അംഗ കുടുംബത്തിലെ 13 പേര്ക്ക് കൊവിഡ്

കേരളത്തില് സമൂഹവ്യാപനം ഇല്ല എന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറയുകയാണ് എന്നാല് കണ്ണൂരില് നിന്നുള്ള റിപ്പോര്ട്ടുകള് ആശങ്ക പടര്ത്തുന്നുണ്ട്. കണ്ണൂര് ജില്ലയിലെ സമൂഹവ്യാപനം സംശയിക്കുന്ന മൂന്ന് തദ്ദേശ സ്ഥാപനങ്ങളില് ഇപ്പോള് അതീവ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ധര്മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശേരി നഗരസഭയിലെ രണ്ട് വാര്ഡുകളും പോലീസ് പൂര്ണമായും അടച്ചു. ആളുകള് പുറത്തിറങ്ങിയാല് കര്ശന നടപടിയുണ്ടാകുമെന്ന് കണ്ണൂര് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. ധര്മ്മടത്ത് 21 അംഗ കുടുംബത്തിലെ 13 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതും ഇതിന്റെ ഉറവിടം കണ്ടെത്താത്തുമാണ് ജില്ലിയില് സമൂഹ വ്യാപനമെന്ന ആശങ്കക്കിടയാക്കിയത്. ഈ കുടുംബത്തിലെ ആളുകളുമായി സമ്പര്ക്കമുണ്ടായ രണ്ടുപേര്ക്കും കൊവിഡ് ബാധിച്ചിരുന്നു.
ധര്മ്മടത്തെ കുടുംബത്തിലെ ആAളുകള് ജോലി ചെയ്ത തലശേരിയിലെ മത്സ്യ മാര്ക്കറ്റാണോ രോഗത്തിന്റെ ഉറവിടം എന്ന സംശയം ആരോഗ്യ വകുപ്പിനുണ്ട്. മത്സ്യ മാര്ക്കറ്റുള്പ്പെടുന്ന രണ്ട് വാര്ഡുകളും, മുഴപ്പിലങ്ങാട്, ധര്മ്മടം പഞ്ചായത്തുകളുമാണ് പോലീസ് അടച്ചത്. 229 പേര്ക്ക് രോഗം സ്ഥിരീകരിച്ച കണ്ണൂരില് 103 പേരാണ് ചികിത്സയിലുള്ളത്.. ഇതില് 55 പേര്ക്ക് സമ്പര്ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. ഇതര സംസ്ഥാനങ്ങളില് നിന്നും വിദേശത്തു നിന്നുമായി വന്ന പതിമൂന്നായിരത്തിലേറെ ആളുകള് കണ്ണൂരില് നിരീക്ഷണത്തിലുണ്ട്. ഇവരില് മുബൈയില് നിന്നെത്തിയവര്ക്കാണ് രോഗബാധ കൂടുതല്. 26 തദ്ദേശ സ്ഥാപനങ്ങള് ഹോട്ട്സ്പോട്ടുകളാണ്. വരും ദിവസങ്ങളില് പത്തില് കൂടുതല് പേര്ക്ക് രോഗം സ്ഥിരീകരിച്ചാല് ജില്ലയില് നിരോധനാജ്ഞ ഏര്പ്പെടുത്തുന്ന കാര്യവും ജില്ലാ ഭരണകൂടത്തിന്റെ ആലോചനയിലുണ്ട്.
അതേസമയം കണ്ണൂരില് മാത്രമാണ് ഈ ആശങ്കയുള്ളത്. മറ്റു ജില്ലകള് സേഫ് ആണ്. അതിനാല് തന്നെ കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാല് മികവറിയാം. ഒരു രോഗിയില് നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തില് മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളില് നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തില് ആദ്യ മൂന്ന് കേസ് വുഹാനില് നിന്നെത്തി. ഇവരില് നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാന് നമുക്ക് സാധിച്ചു.
ഇന്ത്യയില് രോഗം പടരാന് സാധ്യതയുണ്ടെന്ന് ജനുവരി 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 19 ന് സംസ്ഥാനം ഉത്തരവിറക്കി. 21 ന് സ്ക്രീനിങ്ങിന്റെ മാനദണ്ഡം തീരുമാനിച്ചു. 26 ന് ആദ്യ കേസ് രേഖപ്പെടുത്തി. അപ്പോഴേക്കും നമ്മള് രോഗവ്യാപനം തടയാനുള്ള സംവിധാനം ഏര്പ്പെടുത്തി. അടുത്ത ഘട്ടത്തില് കേരളത്തിലെ കൊവിഡ് കേസുകളില് 75 ശതമാനം പുറത്ത് നിന്ന് വന്നതും 25 ശതമാനം സമ്പര്ക്കത്തിലൂടെയും ഉണ്ടായി. ഈ സാഹചര്യത്തില് കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പര് 0.45 ആക്കി നിലനിര്ത്താനായി. ലോകശരാശരി മൂന്നായിരുന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്ക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.
മറിച്ചായിരുന്നു അവസ്ഥയെങ്കില് എന്ത് സംഭവിക്കുമായിരുന്നു. കൊവിഡിന്റെ സീരിയല് ഇന്റര്വെല് അഞ്ച് ദിവസമാണ്. രോഗിയില് നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാന് വേണ്ട സമയമാണിത്. കേരളത്തിലേത് മൂന്നാണെന്ന് കരുതിയാല് കേരളത്തിലെ 670 കേസുകള് 14 ദിവസം കൊണ്ട് 25000 ആകേണ്ടതാണ്. ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താല് മരണനിരക്ക് 250 കവിയും. കേരളത്തില് അതല്ല സംഭവിച്ചത്. അതിന് കാരണം രോഗം തടയാന് വേണ്ട ട്രേസിങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ്. വലിയ വിപത്തിനെ ഇങ്ങിനെയാണ് നാം തടഞ്ഞത്. അതുകൊണ്ട് ഹോം ക്വാറന്റൈനും കോണ്ടാക്ട് ട്രേസിങും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.
https://www.facebook.com/Malayalivartha



























