എടവപ്പാതി എത്തി... ഇനി മഴക്കാലം..... കാലവര്ഷത്തിന്റെ വരവും അറബിക്കടലിലെ ശക്തമായ ന്യൂനമര്ദവും കാരണം കേരളത്തില് പരക്കെ മഴ,അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന കോഴിക്കോട് ജില്ലയില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു, നിസര്ഗചുഴലിക്കാറ്റ് ഇന്നെത്തും

എടവപ്പാതി എത്തി... ഇനി മഴക്കാലം..... കാലവര്ഷത്തിന്റെ വരവും അറബിക്കടലിലെ ശക്തമായ ന്യൂനമര്ദവും കാരണം കേരളത്തില് പരക്കെ മഴ,അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന കോഴിക്കോട് ജില്ലയില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു, രാജ്യത്ത് ഇത്തവണ കാലവര്ഷം സാധാരണ തോതിലായിരിക്കുമെന്നാണു പ്രവചനം. കേരളമുള്പ്പെടുന്ന തെക്കന് മേഖലയില് ദീര്ഘകാല ശരാശരിയുടെ 102 ശതമാനംവരെ മഴകിട്ടും.
കാലവര്ഷത്തിന്റെ വരവും അറബിക്കടലിലെ ശക്തമായ ന്യൂനമര്ദവും കാരണം കേരളത്തില് പരക്കെ മഴപെയ്തു. ചൊവ്വാഴ്ചയും കനത്തമഴയ്ക്കു സാധ്യതയുണ്ട്; പ്രത്യേകിച്ചും വടക്കന് കേരളത്തില്. അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന കോഴിക്കോട് ജില്ലയില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. തുടര്ന്നുള്ള ദിവസങ്ങളിലും സംസ്ഥാനമാകെ ഒറ്റപ്പെട്ട സ്ഥലങ്ങളില് കനത്തമഴ പ്രതീക്ഷിക്കാം.
ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമര്ദം ഗോവ തീരത്തിനടുത്ത് ശക്തമായി. ഇതു ചൊവ്വാഴ്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറും. 'നിസര്ഗ' എന്നാണു പേര്. ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരത്തെത്തും. മഹാരാഷ്ട്രയിലെ റായിഗഡിലെ ഹരിഹരേശ്വറിനും ദാമനും ഇടയില് ബുധനാഴ്ച വൈകീട്ടോടെ കരയിലെത്തും. നാലിന് കാറ്റിന് ശക്തികുറയും. കേരള, കര്ണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളില് മീന്പിടിത്തം നിരോധിച്ചിട്ടുണ്ട്. കാലവര്ഷത്തിന്റെ അവസാനഘട്ടമായ ഓഗസ്റ്റ്-സെപ്റ്റംബര് മാസങ്ങളില് ലാ-നിന സാഹചര്യമുണ്ടാകാന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് സൂചന നല്കി.
പസഫിക് സമുദ്രോപരിതലത്തിന്റെ ചൂട് കുറയുന്ന പ്രതിഭാസമാണിത്. കൂടുതല് മഴപെയ്യാന് ഇടയാക്കുന്നതാണ് ലാ-നിന. കഴിഞ്ഞ രണ്ടുവര്ഷവും ഓഗസ്റ്റില് കനത്തമഴ കിട്ടിയത് കേരളത്തില് പ്രളയമുണ്ടാക്കി. എന്നാല്, ലാ-നിനയെപ്പറ്റിയുള്ള സൂചന വളരെ മുന്കൂട്ടിയുള്ളതാണ്. ഇതില് മാറ്റംവരാനും സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha



























