12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുകോവിഡ് രോഗിയുടെ ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച 12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. വിക്ടോറിയ ആശുപത്രിയില് നിന്നും മെഡിക്കല് കോളജില് എത്തുമ്പോള് കുഞ്ഞിന് നേരിയ നിര്ജലീകരണം മാത്രമാണ് ഉണ്ടായിരുന്നത്.
മെഡിക്കല് കോളജിലെ ന്യൂബോണ് ഇന്റന്സീവ് കെയര് യൂണിറ്റില് പരിചരിച്ച് നിര്ജലീകരണം മാറ്റിയിട്ടുണ്ടെന്നും ശ്വാസംമുട്ടല് ഉള്പ്പെടെയുള്ള മറ്റ് അസ്വസ്ഥതകള് ഇല്ലായെന്നും പാരിപ്പള്ളി മെഡിക്കല് കോളജില് നിന്നും പുറപ്പെടുവിച്ച മെഡിക്കല് ബുള്ളറ്റിനില് പറയുന്നു.
പ്രത്യേക സംവിധാനത്തില് എടുത്ത മുലപ്പാലാണ് കുഞ്ഞിന് നല്കുന്നത്. ഏറ്റവും പ്രായകുറഞ്ഞതെന്ന പ്രത്യേക പരിഗണനയും പരിചസമ്പന്നയായ ഒരു നിയോനാറ്റല് കെയര് നഴ്സിന്റെ പരിചരണവും പ്രത്യേകമായി നല്കിട്ടുണ്ട്. ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു.
നവജാത കോവിഡ് ശിശുക്കള്ക്ക് നല്കുന്ന കോവിഡ് പ്രോട്ടോകോള് പ്രകാരമാണ് കുട്ടിയെ പരിചരിക്കുന്നതെന്നും നിലവില് ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല് ബുള്ളറ്റിനില് പറയുന്നു.
https://www.facebook.com/Malayalivartha



























