Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ടീച്ചറാണ് ഹീറോ; കേരളത്തിന്റെ പ്രതിരോധമാര്‍ഗ്ഗം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കമലഹാസന്‍; എല്ലാ ക്രെഡിറ്റും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ആരോഗ്യമന്ത്രി; ഓരോനിമിഷവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന താങ്കളില്‍ നിന്ന് തുടര്‍ന്നും ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നതായും കമലഹാസന്‍

02 JUNE 2020 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

കേരളത്തിന്റെ പ്രതിരോധമാര്‍ഗ്ഗം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നു കേരളത്തില്‍ കോവിഡ്-19 നിയന്ത്രണവിധേയമാക്കാന്‍ നേതൃത്വം വഹിക്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഹീറോ എന്നാണ് നടന്‍ കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കെ.കെ. ശൈലജയുമായി നടത്തിയ ലൈവ് ചാറ്റിലാണ് കമല്‍ഹാസന്‍ ഇത്തരത്തിലെ കേരളത്തിന്റെ പ്രവര്‍ത്തന മികവിനെ പ്രകീര്‍ത്തിച്ചത്. ''ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് കേരളത്തെക്കുറിച്ചാണ്. ശൈലജ ടീച്ചറാണ് ഹീറോ'' -കമല്‍ പറഞ്ഞു. പ്രശംസയ്ക്ക് നന്ദി അറിയിച്ച മന്ത്രി ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തിലെ യഥാര്‍ഥ ഹീറോകളെന്നും അവരെ ഏകോപിപ്പിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും കമലിന് മറുപടി നല്‍കി. കേരളത്തിന്റെ മാതൃക തമിഴ്‌നാടിന് പിന്തുടരാമെന്ന് മന്ത്രി കമലിനോട് പറഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തെക്കുറിച്ച് നേരിട്ട് അറിയുന്നതിനാണ് കമല്‍ഹാസന്‍ ഓണ്‍ലൈന്‍ സംവാദം ഒരുക്കിയത്.

''മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ തമിഴ്‌നാടിന് കേരളമാതൃക പിന്തുടരാവുന്നതാണ്. ജനങ്ങളുടെയും സര്‍ക്കാരിതര സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണ സഹകരണമില്ലെങ്കില്‍ ഇത് നടപ്പാക്കുക പ്രയാസമാണ്. ജനുവരിയില്‍ വുഹാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ത്തന്നെ കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. മതനേതാക്കളുമായി യോഗം ചേര്‍ന്ന് ആലോചിച്ച് ആരാധനാലയങ്ങള്‍ അടച്ചിട്ടു. മികച്ച ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഉറപ്പാക്കിയതിനാല്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം കാര്യമായി കുറയ്ക്കാന്‍ സാധിച്ചു'' -മന്ത്രി പറഞ്ഞു.

ഓരോനിമിഷവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന താങ്കളില്‍നിന്ന് തുടര്‍ന്നും ഉപദേശങ്ങള്‍ പ്രതീക്ഷിക്കുന്നതായി കമല്‍ മന്ത്രിയോടു പറഞ്ഞു. കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാരിനെ സഹായിക്കാന്‍ നിറമോ പാര്‍ട്ടിയോ നോക്കാതെ സേവനത്തിനിറങ്ങുകയാണ് തങ്ങളെന്നും വിലപ്പെട്ട ഉപദേശങ്ങള്‍ ഇനിയും വേണ്ടിവരുമെന്നും കമല്‍ മന്ത്രിയെ അറിയിച്ചു. ഏത് ഭാഷയില്‍ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്റെ മറുപടി.


മുഖ്യമന്ത്രിയും കേരളത്തിന്റെ പോരാട്ട വീര്യം എടുത്തു പറഞ്ഞിരുന്നു. കേരളത്തിന്റെ കൊവിഡുമായുള്ള പോരാട്ടം പരിശോധിക്കുമ്പോള്‍ പ്രഥമ പരിഗണന പ്രതിരോധമാര്‍ഗ്ഗത്തിന്റെ പ്രത്യേകതയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടര്‍ന്നുപിടിച്ച മിക്ക ഇടത്തിലും ട്രേസ് ക്വാറന്റൈന്‍ ഘട്ടങ്ങള്‍ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്മെന്റിനും മാത്രം ഊന്നല്‍ നല്‍കി. ഇതുകൊണ്ട് രോഗത്തെ ഫലപ്രദമായി തടയാനായില്ല. കേരളത്തിന് രോഗവ്യാപനം തടയാനായത് ഈ ഇടപെടല്‍ കൊണ്ടാണ്. കേരളത്തിന്റെ ഏറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണ്. കൊവിഡ് 19 ന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് സംഖ്യ പരിശോധിച്ചാല്‍ മികവറിയാം. ഒരു രോഗിയില്‍ നിന്ന് എത്ര പേരിലേക്ക് രോഗം പകരുന്നുവെന്നതാണ് ഈ കണക്ക്. ലോകത്തില്‍ മൂന്നാണ് ഈ ശരാശരി കണക്ക്. ഒരാളില്‍ നിന്ന് മൂന്ന് പേരിലേക്ക് രോഗം പകരുന്നുവെന്നാണ്. കേരളത്തില്‍ ആദ്യ മൂന്ന് കേസ് വുഹാനില്‍ നിന്നെത്തി. ഇവരില്‍ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കാന്‍ നമുക്ക് സാധിച്ചു.

ഇന്ത്യയില്‍ രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ജനുവരി 18 ന് ലോകാരോഗ്യ സംഘടന പറഞ്ഞു. 19 ന് സംസ്ഥാനം ഉത്തരവിറക്കി. 21 ന് സ്‌ക്രീനിങിന്റെ മാനദണ്ഡം തീരുമാനിച്ചു. 26 ന് ആദ്യ കേസ് രേഖപ്പെടുത്തി. അപ്പോഴേക്കും നമ്മള്‍ രോഗവ്യാപനം തടയാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത ഘട്ടത്തില്‍ കേരളത്തിലെ കൊവിഡ് കേസുകളില്‍ 75 ശതമാനം പുറത്ത് നിന്ന് വന്നതും 25 ശതമാനം സമ്പര്‍ക്കത്തിലൂടെയും ഉണ്ടായി. ഈ സാഹചര്യത്തില്‍ കേരളത്തിലെ ബേസിക് റീപ്രൊഡക്ടീവ് നമ്പര്‍ 0.45 ആക്കി നിലനിര്‍ത്താനായി. ലോകശരാശരി മൂന്നായിരുന്നു. ലോകത്ത് വളരെ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.

മറിച്ചായിരുന്നു അവസ്ഥയെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു. കൊവിഡിന്റെ സീരിയല്‍ ഇന്റര്‍വെല്‍ അഞ്ച് ദിവസമാണ്. രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാന്‍ വേണ്ട സമയമാണിത്. കേരളത്തിലേത് മൂന്നാണെന്ന് കരുതിയാല്‍ കേരളത്തിലെ 670 കേസുകള്‍ 14 ദിവസം കൊണ്ട് 25000 ആകേണ്ടതാണ്. ശരാശരി മരണനിരക്ക് ഒരു ശതമാനമെടുത്താല്‍ മരണനിരക്ക് 250 കവിയും. കേരളത്തില്‍ അതല്ല സംഭവിച്ചത്. അതിന് കാരണം രോഗം തടയാന്‍ വേണ്ട ട്രേസിങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാനായതാണ്. വലിയ വിപത്തിനെ ഇങ്ങിനെയാണ് നാം തടഞ്ഞത്. അതുകൊണ്ട് ഹോം ക്വാറന്റൈനും കോണ്ടാക്ട് ട്രേസിങും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (14 minutes ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (2 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (2 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (3 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (4 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (5 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (5 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (6 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (6 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (6 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (7 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (7 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (7 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends