കൊടും മഴ പ്രളയ സാധ്യത കൂടുന്നു; കൊവിഡായതിനാല് ക്യാമ്പുകളിലെ താമസം ബുദ്ധിമുട്ടാകുമെന്ന് കണ്ട് ആളുകള് വാടക വീടുകള് തേടുന്നു, രാത്രിയിലും ഉറങ്ങാതെ തീരദേശ വാസികള്...

ശക്തമായ മഴയാണ് സംസ്ഥാനത്തുടനീളം രാത്രി പെയ്തിറങ്ങിയത്. ഒട്ടും ശമനം ഇല്ലാതെ പഴ പലയിടത്തും സംഹാര സാണ്ഡവമാടുകയാണ് ഇതോടുകൂടി വീണ്ടും പ്രളയ ഭീതി വര്ദ്ധിക്കുകയാണ്. മഴ ശക്തി പ്രാപിച്ചതോടെ ഏറ്റവും കൂടുതല് ഭീതി പെരിയാര് തീരത്താണ് ഇപ്പോള്. രണ്ട് പ്രളയാനുഭവങ്ങള് ഉള്ളതിനാല് ഭീതിയോടെയാണ് തീരവാസികള് ഈ മഴയെയും കണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിനു ശേഷം പുഴയില് അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാന് ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നതും ഭീതി കൂട്ടുന്നു. തദ്ദേശ സ്ഥാപനങ്ങളില് നിന്ന് അതിനുള്ള ആവശ്യം ഉയര്ന്നെങ്കിലും അധികൃതര് വേനല്ക്കാലത്ത് ഒന്നും ചെയ്യാതെ നോക്കിയിരുന്നു. എറണാകുളം, ഇടുക്കി, തൃശ്ശൂര് ജില്ലാ ഭരണകൂടങ്ങള് ഒന്നിച്ചുനിന്നുകൊണ്ട് വേണമായിരുന്നു ഈ പ്രവര്ത്തനങ്ങള് ഏറ്റെടുക്കേണ്ടിയിരുന്നത്.
ഇക്കുറിയും പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള് വന്ന സാഹചര്യത്തില് പെരിയാര് തീരത്ത് പലയിടത്തും ജനങ്ങള് ദൂരെ വാടക വീടുകള് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വരും എന്ന വിശ്വാസത്തില് സാധനങ്ങളെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നവരുമുണ്ട്. വീട്ടുസാധനങ്ങള് മുകള് നിലയിലേക്ക് മാറ്റിവെക്കാനും ജനങ്ങള് ശ്രദ്ധിക്കുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില് പ്രളയം വന്നാല് ക്യാമ്പുകളിലെ താമസം ബുദ്ധിമുട്ടാവുമെന്ന് കണ്ടാണ് ആളുകള് വാടക വീടുകള് തേടുന്നത്. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ക്യാമ്പ് സൗകര്യങ്ങള് മുന്കൂട്ടിക്കാണണമെന്ന് തദ്ദേശ സ്ഥാപനങ്ങള്ക്ക് നിര്ദേശം പോയിട്ടുണ്ടെങ്കിലും അതിനു പറ്റിയ സ്ഥലങ്ങള് ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇല്ല. ജനപ്രതിനിധികള് ആശങ്കയോടെ ഇക്കാര്യം മുകളിലേക്ക് അറിയിച്ചിട്ടുണ്ടെങ്കിലും മറുപടിയൊന്നും കിട്ടിയിട്ടില്ല. പരമാവധി സ്വന്തം നിലയില് സംവിധാനം ഒരുക്കിക്കൊള്ളാനാണ് ജനപ്രതിനിധികളും നാട്ടുകാരോട് പറയുന്നത്.
നിസര്ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കാലവര്ഷം കൂടുതല് ശക്തി പ്രാപിച്ചു. കോഴിക്കോട് ജില്ലയില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, മലപ്പുറം, കണ്ണൂര്, കാസര്കോട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കി.മീ. വരെ വേഗത്തില് കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
അതേസമയം അറബിക്കടലില് രൂപംകൊണ്ട അതിതീവ്ര ന്യൂനമര്ദ്ദം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിസര്ഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം. മണിക്കൂറില് 85 കിലോമീറ്റര് വരെയാകും അപ്പോള് വേഗം. അര്ധരാത്രിയോടെ നിസര്ഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും.
നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില് കാറ്റ് തീരം തൊടും. 125 കിലോമീറ്റര് വരെ വേഗത്തില് കാറ്റ് വീശാന് സാധ്യതയുള്ളതിനാല് മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരങ്ങളില് അതീവ ജാഗ്രത പ്രഖ്യാപിച്ചു. കടല് പ്രക്ഷുബ്ദമായതിനാല് സംസ്ഥാനങ്ങള് മത്സ്യബന്ധനം വിലക്കി ബോട്ടുകള് തിരികെ വിളിച്ചു.
തീരങ്ങളില് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. മുബൈ, താനെ, പാല്ഖര്, റായ്ഗഡ് ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടും നാളെ റെഡ് അലര്ട്ടും പ്രഖ്യാപിച്ചു.
ദുരന്ത നിവാരണ നിയമം ഉപയോഗിച്ചുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളെ കൊണ്ട് പുഴ വീണ്ടെടുപ്പിക്കുന്നതിനുള്ള നടപടികള് ഉണ്ടായില്ല. എറണാകുളം ജില്ലയില് പിറവത്തു മാത്രമാണ് പുഴയില്നിന്ന് മണല്ത്തിട്ട നീക്കാനുള്ള ടെന്ഡര് ക്ഷണിച്ചിരിക്കുന്നത്. പലയിടത്തും പുഴയില് ചെളിയാണ് അടിഞ്ഞതെന്നതിനാല്, അത് നീക്കാന് ദുരന്തനിവാരണ അതോറിറ്റി സഹായിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങള് ആവശ്യപ്പെടുന്നത്. ജനപ്രതിനിധികള് ഇടപെട്ടതിനെത്തുടര്ന്ന് ഇപ്പോഴാണ് പുഴ ശുചീകരണത്തിനുള്ള ഫയല് നീക്കങ്ങള് തുടങ്ങിയത്. ഈ മഴക്കാലത്ത് ഇക്കാര്യത്തില് ഒരു തീരുമാനമുണ്ടാവുമെന്ന് അവരും പ്രതീക്ഷിക്കുന്നില്ല.
"
https://www.facebook.com/Malayalivartha



























