താഴത്തങ്ങാടി കൊലപാതകം: ദമ്പതികള് തനിച്ചു താമസിക്കുന്ന വിവരം അറിയാവുന്നവരാകും അക്രമികള് എന്നു നിഗമനം

കോട്ടയം താഴത്തങ്ങാടിയില് റോഡരികിലെ വീട്ടില് പട്ടാപ്പകല് വീട്ടമ്മയെ കൊലപ്പെടുത്തുകയും ഭര്ത്താവിനെ ആക്രമിച്ച് പരുക്കേല്പിക്കുകയും ചെയ്ത സംഭവത്തില് മുഹമ്മദ് സാലിയും ഭാര്യ ഷീബയും മാത്രമാണു പാറപ്പാടത്ത് ഷാനി മന്സില് വീട്ടില് താമസിക്കുന്നതെന്ന് അറിയാവുന്നവരാകും അക്രമികള് എന്നാണു പൊലീസിന്റെ നിഗമനം.
അയല്പക്കത്തെ വീടു വാടകയ്ക്ക് നോക്കാന് വന്നവര്, ഈ വീട്ടില് നിന്നും പാചക വാതകത്തിന്റെ മണം ശ്വസിച്ച് സാലിക്കിന്റെ വീട്ടില് എത്തി. ഇതിനിടെ മാതാപിതാക്കളെ ഫോണ് വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് വിദേശത്തെ മകള് ഷാനി ബന്ധുക്കളോട് പറഞ്ഞു. അവരും സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങള് എത്തി അകത്തു കയറിയപ്പോഴാണ് രാവിലെ നടന്ന സംഭവം വൈകിട്ട് 5-നു പുറത്തു വരുന്നത്.
രാവിലെ 9 മണിയോടെയാണു കൊലപാതകമെന്നാണു നിഗമനം എന്നു ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു. വീടിനു പുറത്തു കിടന്ന വാഗണ് ആര് കാറാണു കാണാതായത്. കാര് കണ്ടെത്താന് പൊലീസ് ശ്രമം തുടങ്ങി. വീടിനുള്ളില് മല്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങള് ഉണ്ട്. ഇരുവരുടെയും തലയ്ക്കാണു പരുക്ക്. കൈയില് ചുറ്റിയിരുന്ന ഇരുമ്പു കമ്പിയിലേക്കു വൈദ്യുതി പ്രവഹിപ്പിച്ചു ഷീബയെ ഷോക്ക് അടിപ്പിച്ചതിന്റെ ലക്ഷണവുമുണ്ട്. തെളിവു നശിപ്പിക്കാനാണു കൊലപാതകമെന്നു പൊലീസ് കരുതുന്നു.
ചെക് പോസ്റ്റുകളിലും അതിര്ത്തികളിലും പരിശോധന ശക്തമാക്കി. കോട്ടയത്തും മറ്റിടങ്ങളിലും റെയില്വേ സ്റ്റേഷനുകളില് പരിശോധന നടത്തി. അക്രമികളെക്കുറിച്ചു നിര്ണായക വിവരങ്ങള് നല്കാന് കഴിയുന്ന മുഹമ്മദ് സാലി ഇപ്പോഴും അബോധാവസ്ഥയിലാണെന്നത് വെല്ലുവിളിയെന്ന് പോലീസ്. സാലിയെ ഇന്നലെ വൈകിട്ടു മെഡിക്കല് കോളജില് ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
നാഗമ്പടം ബസ് സ്റ്റാന്ഡില് സാലി ടീ സ്റ്റാള് നടത്തിയിരുന്നു. തലയിലേക്കുള്ള ഞരമ്പിന്റെ തകരാറിനെ തുടര്ന്ന് ആരോഗ്യ പ്രശ്നങ്ങള് അലട്ടിയിരുന്നു.
ശസ്ത്രക്രിയ ചെയ്തതായി ബന്ധുക്കള് പറഞ്ഞു. ഇതോടെ ഒരു കണ്ണിനു പൂര്ണമായും മറ്റൊരു കണ്ണിനു ഭാഗികമായും കാഴ്ച നഷ്ടപ്പെട്ടു. പള്ളിപ്പുറത്തു കാവിനു സമീപമാണ് ഇവരുടെ തറവാട്. താഴത്തങ്ങാടിയില് താമസമായിട്ടു വര്ഷങ്ങളായി.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നു തിരുവഞ്ചൂര് രാധാകൃഷണന് എംഎല്എ ആവശ്യപ്പെട്ടു. സാലിയുടെ മകള് ഷാനിയെ മസ്കത്തില് നിന്ന് എത്തിക്കാന് എംബസിയില് ബന്ധപ്പെട്ടതായി തോമസ് ചാഴികാടന് എംപി പറഞ്ഞു.
'മുഹമ്മദ് സാലിയുടെ വീടിനു പിന്നിലെ വീടു വാടകയ്ക്കു കൊടുക്കുന്നോ എന്നു ചോദിക്കാന് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ വീട്ടിലെത്തിയ അയല്വാസി ഇരുവരെയും ഫോണില് വിളിച്ചെങ്കിലും എടുത്തില്ല. അഗ്നിരക്ഷാ സേനാംഗങ്ങളെ വിളിക്കണമെന്നു അയാളാണ് നിര്ബന്ധം പിടിച്ചത്. അഞ്ചോടെ സേനാംഗങ്ങള് എത്തി. വാതില് തള്ളിത്തുറന്നപ്പോള് ചോരയില് കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു ഇരുവരുമെന്നും ഇക്കായ്ക്ക് അനക്കമുണ്ടായിരുന്നുവെന്നും അയല്വാസി പറഞ്ഞു.
https://www.facebook.com/Malayalivartha



























