തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതിനിടെ അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള് ഉയര്ത്തി

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു. മഴ ശക്തമായതിനെ തുടര്ന്ന് അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകള് ഉയര്ത്തി. കരമന, കിള്ളിയാറിന് ഇരുകളിലുമുള്ളവര് ജാഗ്രത പാലക്കണമെന്ന് അധികൃതര് അറിയിച്ചു.. കാലവര്ഷമെത്തിയതിന് പിന്നാലെ തെക്കന് കേരളത്തില് കനത്ത മഴയാണ് തുടരുന്നത്.
വരും ദിവസങ്ങളില് മഴ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദം തീവ്ര ന്യൂനമര്ദ്ദമായി മാറി ഇന്ന് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായും സംസ്ഥാനത്ത് വ്യാപക മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്.
"
https://www.facebook.com/Malayalivartha



























