സ്മാര്ട്ട്ഫോണും ടിവിയും ഇല്ലാതിരുന്നതിനാല് വിദ്യാര്ഥിനിക്ക് ഓണ്ലൈന് ക്ലാസ്സില് പങ്കെടുക്കാനായിരുന്നില്ല... പതിനാലുവയസ്സുകാരിയുടെ ആത്മഹത്യ പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കള്...

മലപ്പുറത്ത് വളാഞ്ചേരി ഇരിമ്പിളിയത്തെ പതിനാലുവയസ്സുകാരിയുടെ ആത്മഹത്യ പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കള്. സ്മാര്ട്ട്ഫോണും ടിവിയും ഇല്ലാതിരുന്നതിനാല് വിദ്യാര്ഥിനിക്ക് ഓണ്ലൈന് ക്ലാസ്സില് പങ്കെടുക്കാനായിരുന്നില്ല. ഇത് കുട്ടിയെ മാനസികമായി തളര്ത്തിയിരുന്നുവെന്ന് മാതാപിതാക്കള് പറഞ്ഞു. ഇരിമ്പിളിയം ഗവ. ഹയര്സെക്കന്ഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്ഥിനിയാണ് മരണപ്പെട്ട ദേവിക. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില് കുളത്തിങ്ങല്വീട്ടില് ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞുകിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞനിലയില് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില് ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷന് ഓഫീസര് എം.കെ. ഷാജി പറഞ്ഞു. ജില്ലാ പോലീസ് മേധാവി യു. അബ്ദുള്കരീം, തിരൂര് ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു എന്നിവര് സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച മൃതദേഹപരിശോധനയ്ക്കുശേഷം മേല്നടപടികള്ക്കായി മഞ്ചേരി മെഡിക്കല്കോളേജിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha



























