ഓണ്ലൈന് ക്ലാസില് പങ്കെടുക്കാനാകാത്തതിന്റെ ആശങ്കയില് 10-ാം ക്ലാസ് വിദ്യാര്ഥിനി ജീവനൊടുക്കി

മലപ്പുറത്ത് ഒരു പത്താം ക്ലാസ് വിദ്യാര്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു.
വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകള് ദേവികയെ ആണ് മരിച്ച നിലയില് കണ്ടെത്തിയത്.
ഓണ്ലൈന് ക്ലാസുകള് ആരംഭിച്ചിട്ടും പങ്കെടുക്കാന് പറ്റാത്തതിന്റെ വിഷമം മകള് പങ്കുവച്ചിരുന്നു. ക്ലാസില് പങ്കെടുക്കാന് സാധിക്കാത്തതില് മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള് പറഞ്ഞു.
വീട്ടിലെ ടിവി പ്രവര്ത്തിക്കാത്തതും സ്മാര്ട് ഫോണ് ഇല്ലാത്തതും കുട്ടിയെ മാനസികമായി തളര്ത്തിയിരുന്നു. പഠനം തടസപ്പെടുമോയെന്ന ആശങ്ക ദേവികയക്ക് ഉണ്ടായിരുന്നതായും മാതാപിതാക്കള് പറയുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യാപ്രേരണ ഉണ്ടെങ്കില് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. ഹെല്പ്ലൈന് നമ്പരുകള് - 1056, 0471- 2552056
https://www.facebook.com/Malayalivartha



























