Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കോട്ടയം താഴത്തങ്ങാടിയിലെ കൊലപാതകം പുറത്തറിഞ്ഞത് വിദേശത്തുള്ള മകള്‍ അമ്മയെ വിളിച്ചു കിട്ടുന്നില്ല എന്ന് അയല്‍ വാസികളെ വിളിച്ച് തിരക്കിയപ്പോള്‍; സംഭവം ഇങ്ങനെ

02 JUNE 2020 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനുപിന്നില്‍ മോഷണം തന്നെയെന്ന നിഗമനത്തില്‍ ബന്ധുക്കള്‍. പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ(60)യാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് സാലി(65)യെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണത്തിനിടെ നടന്ന ആക്രമണത്തിലാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്ന് സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു ഭര്‍ത്താവിന് പരിക്കേറ്റതെന്നുമാണ് പോലീസിന്റെ നിഗമനം.അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് മുഹമ്മദ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്.ഷീബയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും ആരുമായി ശത്രുതയുമുണ്ടായിരുന്നില്ല. ഇതാണ് കൊലപാതകത്തിനുപിന്നില്‍ മോഷണമാണെന്ന് ബന്ധുക്കള്‍ പറയാന്‍ കാരണം.

രണ്ട് നില വീട്ടില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. കൊല നടന്നെങ്കിലും വീട്ടിനുള്ളില്‍ നിന്ന് നിലവിളിയോ മറ്റോ കേട്ടതായി റിപ്പോര്‍ട്ടില്ല. സമീപത്തെ വീടുകളില്‍ താമസിക്കുന്നത് പ്രായമുള്ളവരാണ്. അതിനാലാകാം ശബ്ദം കേള്‍ക്കാത്തതെന്നാണ് കരുതുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍വാസികളെ അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ വന്നുനോക്കിയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കുചെയ്യുന്നതായി കണ്ടു.ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. അവരെത്തി വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. ജനാലയ്ക്കുള്ളിലൂടെ വീട്ടിനുള്ളിലേക്ക് നോക്കിയപ്പോഴാണ് ഉള്ളില്‍ രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ടത്.ഇതോടെ പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ഷീബ മരിച്ചിരുന്നു.

വിവരം അറിഞ്ഞ് അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തുമ്പോള്‍ മൃതദേഹം കിടന്ന മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരിക്കുകയായിരുന്നു. രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ഇരുവരുടെയും കൈകള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് അഗ്‌നി രക്ഷാസേനാ വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്.

രണ്ട് പേര്‍ക്കും തലയ്ക്കടിയേറ്റിട്ടുണ്ട്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയ നിലയിലായിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയില്‍ കൊണ്ടുവച്ച് തുറന്നുവിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു.ഇതിനൊപ്പം സെറ്റിയും ടീപ്പോയുമുള്‍പ്പെടെ തകര്‍ത്ത നിലയിലാണ്.ഇതും മോഷണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് പൊലീസ് പറയുന്നത്. തുമ്പുണ്ടാക്കാന്‍ സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട് .രാവിലെ പത്തുമണിയോടെയായിരിക്കും കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.വീടിനു പുറത്തു കിടന്ന വാഗണ്‍ ആര്‍ കാര്‍ കാണാതായിട്ടുണ്ട്. ഈ കാര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടുപോവുന്നത്.കാര്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. ചെക്പോസ്റ്റുകളിലും മറ്റും പരിശോധന നടത്തുന്നുണ്ട്.

പോലീസ് സയന്റിഫിക്ക് എക്‌സ്‌പേര്‍ട്ട് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.ജെ അരുണ്‍ , എസ്.ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends