അവർക്കെല്ലാം അറിയാം! സൂരജിന്റെ അച്ഛൻ ശ്രമിക്കുന്നത് അവരെ സംരക്ഷിക്കാൻ ; തെളിയിക്കാൻ ഏതറ്റം വരെയും പോകും; ഇപ്പോൾ തൃപ്തിയുണ്ടെന്നും ഉത്രയുടെ കുടുംബം

ഉത്രയുടെ കൊലപാതകം കണ്ടുപിടിക്കാൻ ഏതറ്റം വരെയും പോകുമെന്ന് കുടുംബം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഉത്രയുടെ കുടുംബത്തിന്റെ പ്രതികരണം. മാത്രമല്ല ഉത്രയുടെ കൂടുതല് സ്വര്ണം കണ്ടെത്താനുണ്ടെന്ന് പിതാവ് വിജയസേനന് പറഞ്ഞു. സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒന്നും നടക്കില്ല. സ്വര്ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്ക്ക് പങ്കുണ്ട്. ഭാര്യയെയും മകളെയും രക്ഷിക്കാനാണ് സൂരജിന്റെ അച്ഛന്റെ ശ്രമം. അന്വേഷണത്തില് പൂര്ണതൃപ്തിയുണ്ടെന്നും ഉത്രയുടെ പിതാവായ വിജയസേനന് പറഞ്ഞു. സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കുമെന്നാണ് സൂചനയുണ്ട് . ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില് ഹാജരാകാന് നിര്ദേശിക്കുകയും ചെയ്തു . കഴിഞ്ഞ ദിവസ്സം നിർണ്ണായകമായ നീക്കങ്ങളായിരുന്നു കൊലപാതകത്തിൽ നടന്നത്. ഇന്നലെ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു.
ഉത്രയുടെ 38 പവന് സ്വര്ണങ്ങള് വീടിനടുത്തുള്ള റബര് തോട്ടത്തില് കണ്ടെത്തി. സ്വർണം രണ്ട് പൊതികളിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു. സൂരജിന്റെ അച്ഛന് സുരേന്ദ്രനാണ് സ്വര്ണം കാണിച്ചുകൊടുത്തത്. ഉത്രയുടെ കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കെന്ന് ഉത്രയുടെ അച്ഛൻ വിജയ സേനൻ പറയുകയുണ്ടായി . അമ്മയും സഹോദരിയുമറിയാതെ സൂരജിന്റെ വീട്ടിൽ ഒന്നും നടക്കില്ല. സൂർജിന്റെ 'അമ്മയെയും സഹോദരിയെയും സംരക്ഷിക്കാനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് സംശയമുനദീനും ഉത്രയുടെ അച്ഛന് വിജയസേനന് പറഞ്ഞു.
https://www.facebook.com/Malayalivartha



























