പഠനത്തില് മിടുക്കിയായ ദേവികക്ക് ക്ലാസില് പങ്കെടുക്കാന് കഴിയാത്തതില് വലിയ ആശങ്കയിലായിരുന്നു.... സാമ്പത്തിക ബുദ്ധിമുട്ടായതിനാല് ടിവി നന്നാക്കാന് കഴിഞ്ഞില്ല.... ഓണ്ലൈന് ക്ലാസുകളില് പങ്കെടുക്കാന് സാധിക്കാത്തതില് മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്

പഠനത്തില് മിടുക്കിയായ ദേവികക്ക് ക്ലാസില് പങ്കെടുക്കാന് കഴിയാത്തതില് വലിയ ആശങ്കയിലായിരുന്നു.... സാമ്പത്തിക ബുദ്ധിമുട്ടായതിനാല് ടിവി നന്നാക്കാന് കഴിഞ്ഞില്ല.... ഓണ്ലൈന് ക്ലാസുകളില് പങ്കെടുക്കാന് സാധിക്കാത്തതില് മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്. ഇന്ക്വസ്റ്റ് നടപടികള്ക്ക് ശേഷം പോസ്റ്റുമോര്ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല് കോളേജിലേക്ക് കൊണ്ടുപോയി.
അതിനിടെ ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില് 'ഞാന് പോകുന്നു' എന്നുമാത്രമാണ് ദേവിക എഴുതിയിട്ടുള്ളത്. ആത്മഹത്യയുടെ കാരണങ്ങളൊന്നും എഴുതിയിട്ടില്ല. ഇന്നലെ വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില് ദേവികയുടെ മൃതദേഹം കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് രോഗത്തെ തുടര്ന്ന് പണിക്കുപോകാന് കഴിഞ്ഞിരുന്നില്ല. പഠനത്തില് മിടുക്കിയായ ദേവികക്ക് ക്ലാസുകളില് പങ്കെടുക്കാന് കഴിയാത്തത് ആശങ്കയുണ്ടാക്കിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല് വീട്ടിലെ കേടായ ടി.വി നന്നാക്കാന് കഴിഞ്ഞിരുന്നില്ല. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലാണ് ദേവികയുടെ കുടുംബം താമസിക്കുന്നത്.
ദലിത് വിദ്യാര്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില് വിദ്യാഭ്യാസമന്ത്രി റിപ്പോര്ട്ട് തേടി. മലപ്പുറം ഡി.ഡി.ഇയോടാണ് റിപ്പോര്ട്ട് ആവശ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha



























