കുറവിലങ്ങാട് നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

എം.സി. റോഡില് കാളികാവ് പള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തില് ഒരാള് മരിച്ചു. കോട്ടയം ഭാഗത്തു നിന്നെത്തിയ ഇന്നോവ കാര് നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേല് ജോര്ജ് ജോസഫ് (ജോര്ജുകുട്ടി- 34) സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഭാര്യ എലിസബത്തിനെ പരിക്കുകളോടെ ആസ്പത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 7.15-നായിരുന്നു അപകടം നടന്നത്.
https://www.facebook.com/Malayalivartha



























