കോവിഡ് ചികിത്സയ്ക്കായി എത്തിച്ച പൈലറ്റിനോട് ആശുപത്രി ജീവനക്കാര് അപമര്യാദ കാട്ടിയെന്ന് ആരോപിച്ച് പൈലറ്റുമാര് പ്രതിഷേധിച്ചു, വന്ദേഭാരത് വിമാനങ്ങള് വൈകി

കണ്ണൂര് അഞ്ചരക്കണ്ടി ആശുപത്രി ജീവനക്കാരില് ചിലര് കോവിഡ് ചികിത്സയ്ക്കായി എത്തിച്ച എയര്ഇന്ത്യ എക്സ്പ്രസ് പൈലറ്റിനോട് അപമര്യാദയായി പെരുമാറിയെന്നു പരാതി. കൃത്യമായ മാര്ഗനിര്ദേശങ്ങളോ ചികിത്സയോ ലഭ്യമായില്ലെന്നാണ് ആക്ഷേപം. ഇതില് പ്രതിഷേധിച്ച് പൈലറ്റുമാരും ജീവനക്കാരും ജോലിയില് നിന്നു വിട്ടുനില്ക്കാന് തീരുമാനിച്ചതോടെ കണ്ണൂരില് നിന്നു പുറപ്പെടേണ്ടിയിരുന്ന വന്ദേഭാരത് വിമാനങ്ങള് രണ്ടു മണിക്കൂറോളം വൈകി.
ജീവനക്കാര് വിട്ടുനിന്നതിനെത്തുടര്ന്നു രാവിലെ 9.25-നു പുറപ്പെടേണ്ടിയിരുന്ന സലാല വിമാനം ഉച്ചയ്ക്ക് 12.47-നാണു പുറപ്പെട്ടത്. 11.30-നു പുറപ്പെടേണ്ടിയിരുന്ന ദുബായ് വിമാനവും ഒരു മണിക്കൂറോളം വൈകി.
കോവിഡ് സ്ഥിരീകരിച്ച പൈലറ്റുമാര്ക്കും കാബിന് ക്രൂ ജീവനക്കാര്ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുമെന്നു കലക്ടര് ഇടപെട്ട് ഉറപ്പു നല്കിയതോടെയാണ് ജീവനക്കാര് ജോലിക്ക് ഹാജരായത്.
വൈകിട്ട് നാലരയോടെ പ്രവാസികളുമായി കണ്ണൂരില് തിരിച്ചെത്തേണ്ടിയിരുന്ന വിമാനങ്ങള് രാത്രി ഒന്പതരയോടെയാണ് തിരിച്ചെത്തിയത്. കോഴിക്കോട് നിന്നു ദുബായിലേക്കു പോകേണ്ടിയിരുന്ന വിമാനത്തിലെ ജീവനക്കാരും വിട്ടുനിന്നിരുന്നതാണ് കാരണം. പ്രശ്നം പരിഹരിച്ചതോടെ അവരും ജോലിക്കെത്തി.
രണ്ടു പൈലറ്റുമാരെയും അഞ്ച് ക്യാബിന് ക്രൂ അംഗങ്ങളെയും തുടര് ചികിത്സയയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാല് വിമാനങ്ങള് വൈകിയതു കാലാവസ്ഥാ പ്രശ്നങ്ങള് കാരണമാണെന്നാണ് എയര്ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വിശദീകരണം.
https://www.facebook.com/Malayalivartha



























