ഇനി എല്ലാ സീറ്റും ഫുൾ! തിക്കിത്തിരക്കിയാൽ നടപടി ; നിരക്ക് വർധനവിനും ബ്രേക്കിട്ടു; സ്ഥിതി മെച്ചപ്പെട്ടാൽ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങും; കേരളം ഇളവുകളുടേയും നിയന്ത്രണങ്ങളുടേയും മാർഗ്ഗ നിർദ്ദേശം പുറത്ത്

സംസ്ഥാനത്ത് നാളെ മുതല് കെഎസ്ആര്ടിസി അന്തര് ജില്ലാ ബസ് സര്വീസുകള് തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. എന്നാൽ ബസ് ചാര്ജ് നിരക്ക് വര്ധനയില്ലെന്നും പഴയ നിരക്ക് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്ടിസിയുടെ 1037 ഫാസ്റ്റ് പാസഞ്ചര് ബസ്സുകളാണ് ജില്ലയ്ക്ക് പുറത്തേക്ക് സര്വീസ് നടത്തുക . സ്വകാര്യ ബസുകളും നാളെ മുതല് സര്വീസ് നടത്തും. നിരക്ക് വര്ദ്ധന വേണമെന്ന് കെഎസ്ആര്ടിസിയും സ്വകാര്യ ബസുടമകള് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ആ കാര്യം പിന്നീട് ചര്ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. രാവിലെ അഞ്ചു മുതല് രാത്രി ഒമ്ബതു വരെയാകും സര്വീസ് എന്നും മന്ത്രി അറിയിച്ചു. ബസ്സില് സൈനിറ്റൈസര് അടക്കം നിര്ബന്ധമാണ്. ഇതടക്കം സജ്ജീകരിക്കാനുള്ള കാലതാമസം കൊണ്ടാണ് ഇന്ന് സര്വീസ് ആരംഭിക്കാന് കഴിയാതിരുന്നത് എന്നും വ്യക്തമാക്കി .
യാത്രക്കാര്ക്ക് മാസ്ക് നിര്ബന്ധമാണ്. കണ്ടെയ്ന്മെന്റ് സോണുകള്ക്ക് ഉള്ളിലൂടെ ബസ് ഓടും. എന്നാല് അവിടെ ബസ് നിര്ത്തുകയോ, യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്തെ പ്രത്യേക ചാര്ജ് വര്ധന റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. മുന് നിരക്ക് മാത്രമേ ഇനി മുതല് ഈടാക്കൂകയുളളൂ . മുന്നിരക്കില് സര്വീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് കെഎസ്ആര്ടിസിയും സ്വകാര്യ ബസ്സുടമകളും അറിയിച്ചിട്ടുണ്ട്. അവരുടെ ബുദ്ധിമുട്ടുകളും അതൃപ്തിയും സര്ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബസ് ചാര്ജ് വര്ധന ഇപ്പോള് നടപ്പാക്കാനാവില്ല. ഇക്കാര്യത്തില് ചാര്ജ് വര്ധന പരിഗണിക്കുന്ന കമ്മീഷന് നടപടികള് ത്വരിതപ്പെടുത്താമെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം അധിക നിരക്ക് പിന്വലിച്ചതില് സ്വകാര്യ ബസ്സുടമകള് കടുത്ത അതൃപ്തിയിലാണ്. യാത്ര നിരക്ക് 50 ശതമാനം കൂട്ടാൻ ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ തീരുമാനം റദ്ദാക്കി. ആളുകളെ നിര്ത്തി യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.മുഴുവന് സീറ്റിലും ആളുകളെ അനുവദിച്ച് യാത്ര നടത്താം.നിയന്ത്രിത മേഖലകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. സ്ഥിതി മെച്ചപ്പെട്ടാൽ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങും.
https://www.facebook.com/Malayalivartha



























