കെവിന് വധക്കേസില് ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് ഇടക്കാല ജാമ്യം.. ജാമ്യത്തിലുള്ള ഏഴു ദിവസവും രാവിലെ ഒന്പതിന് ഒറ്റയ്ക്കല് പൊലീസ് സ്റ്റേഷനില് ഹാജരായി ഒപ്പിടണമെന്നും അവസാന ദിവസം തിരുവനന്തപുരം സെന്ട്രല് ജയിലില് സൂപ്രണ്ടിനുമുമ്പില് ഹാജരാവണമെന്നും കോടതി ഉത്തരവ്

കെവിന് വധക്കേസില് ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് ഇടക്കാല ജാമ്യം . ഹൃദ്രോഗബാധിതനായ പിതാവിനെ കാണാന് കര്ശന വ്യവസ്ഥകളോടെയാണ് ഏഴുദിവസത്തെ ഇടക്കാല ജാമ്യം ജസ്റ്റിസ് എന്.അനില്, എ ഹിരിപ്രസാദ് എന്നിവര് അനുവദിച്ചത്. സഹോദരി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കെവിനെ വധിക്കാന് ഇടയാക്കിയത്. ഈ കേസില് ജീവപര്യന്തം ശിക്ഷ ലഭിച്ച ഷാനു തിരുവനന്തപുരം സെന്ട്രല് ജയിലില് കഴിഞ്ഞുവരികയായിരുന്നു. രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യത്തിലുമാണ് ഷാനുവിന് ജാമ്യം അനുവദിച്ചിട്ടുള്ളത്.
ജാമ്യത്തിലുള്ള ഏഴു ദിവസവും രാവിലെ ഒന്പതിന് ഒറ്റയ്ക്കല് പൊലീസ് സ്റ്റേഷനില് ഹാജരായി ഒപ്പിടണമെന്നും അവസാന ദിവസം തിരുവനന്തപുരം സെന്ട്രല് ജയിലില് സൂപ്രണ്ടിനുമുമ്പില് ഹാജരാവണമെന്നും കോടതി ഉത്തരവില് വ്യക്തമാക്കിയിട്ടുണ്ട്. 2018 മെയ് 27ന് ആണ് കേസിനാസ്പദമായ സംഭവം.
സഹോദരിയെ പ്രണയിച്ചതില് അരിശം പൂണ്ട ഷാനു കോട്ടയത്തുള്ള വീട്ടില് നിന്നും രാത്രിയില് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഷാനു ഉള്പ്പെടെ പത്തു പ്രതികള്ക്കും കോട്ടയം പ്രിന്സിപ്പല് സെഷന്സ് കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു.
"
https://www.facebook.com/Malayalivartha



























