പത്ത് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും വന്നില്ല; പോലീസ് നീങ്ങിയത് ആ വഴിക്ക്; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയും സഹോദരിയും പോലീസ് കസ്റ്റഡിയിൽ. പുനലൂർ പൊലീസാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുവാനാണ് തീരുമാനം. ഇന്ന് പത്ത് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും ചോദ്യം ചെയ്യലിനായി എത്തിച്ചേര്ന്നിരുന്നില്ല . മനപ്പൂര്വ്വമാണ് എത്തിച്ചേരാത്തതെങ്കിൽ ഇവരെ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം.
മാത്രമല്ല സ്വർണ്ണം തിരിച്ചറിയികുകയും ചെയ്തു. കുഴിച്ചിട്ട സ്വർണം മുഴുവൻ ഉത്രയുടേതാണ് എന്ന് ഉത്രയുടെ അമ്മ മണിമേഖല തിരിച്ചറിയുകയും ചെയ്തു. ഉത്രയുടെ മകന്റെ സ്വർണ്ണവും കൂട്ടത്തിൽ നിന്നും കണ്ടെടുത്തു. സൂരജിന്റെ അച്ചനും പ്രധാന പങ്കെന്ന് കണ്ടെത്തി. സ്വർണ്ണം തട്ടിയെടുക്കുന്നതിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രന് പ്രധാന പങ്കെന്ന് റൂറൽ എസ് പി പറഞ്ഞു. തെളിവ് നശിപ്പിക്കൽ ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ അദേഹത്തിന് നേരെ ചുമത്തിയിട്ടുണ്ട്. ഇന്നലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സ്വർണ്ണം പുരയിടത്തിൽ കുഴിച്ചിട്ടതായി സൂരജിന്റെ അച്ഛന് സുരേന്ദ്രൻ സമ്മതിച്ചത്. സൂരജിന്റെ അച്ഛൻ വാഹനം വാങ്ങാനായി ഉത്രയുടെ സ്വർണ്ണം എടുത്തിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ സൂരജ് മടിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























