കുഞ്ഞന്നാമ്മയുടെ കൊലപാതകം: വീട്ടില് ഉച്ചത്തില് പാട്ട് വച്ച മകന് കൊലപാതക വിവരം വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തുവിട്ടു

കോട്ടയം തൃക്കൊടിത്താനം അമരയിലെ കുഞ്ഞന്നാമ്മയുടെ (55) കൊലപാതകത്തില് അമ്പരന്നു നില്ക്കുകയാണ് ഗ്രാമം. പ്രതിയായ മകന് നിതിന് ചോദ്യം ചെയ്യലിനിടെ പിതാവിനെക്കുറിച്ചു നല്ല വാക്കുകളാണു പറഞ്ഞത്. അമ്മയെപ്പറ്റിയാവട്ടെ പരാതികളും - ഡിവൈഎസ്പി എസ്.സുരേഷ് കുമാര് വെളിപ്പെടുത്തി. അമ്മ കൊല്ലപ്പെട്ടതിനു പിന്നാലെ മകന് വീട്ടില് ഉച്ചത്തില് പാട്ടുവച്ചുവെന്നും തുടര്ന്നു കൊലപാതക വിവരം ബന്ധുക്കളെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചുവെന്നും പ്രതി പറഞ്ഞു.
കുടുംബ ബന്ധങ്ങളിലെ തകര്ച്ചയാണു കൊലപാതകത്തിനു പ്രധാന കാരണമായി പൊലീസ് പറയുന്നത്. നിതിന്റെ മാതാപിതാക്കള് വിവാഹബന്ധം വേര്പെടുത്തിയിരുന്നു. പിതാവിനൊപ്പമായിരുന്നു നിതിനും സഹോദരനും. പിതാവിന്റെ മരണ ശേഷമാണു മക്കള് അമ്മയ്ക്കൊപ്പമെത്തിയത്. പിന്നീടു മക്കള് വിദേശത്തു ജോലിക്കു പോയി. അമ്മ സ്വാതന്ത്ര്യം നല്കിയില്ലെന്നും ഉപദ്രവിച്ചതായും പറയുന്നു.
മക്കളുമായി കുഞ്ഞന്നാമ്മയ്ക്ക് നല്ല അടുപ്പം ഇല്ലായിരുന്നെങ്കിലും മക്കള് മുടങ്ങാതെ പണം അയച്ചു കൊടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഫെബ്രുവരിയിലാണു നിതിന് നാട്ടിലെത്തിയത്. വീട്ടില് ഭക്ഷണം ഉണ്ടാക്കാറില്ലായിരുന്നുവെന്നം പുറത്തുനിന്ന് വാങ്ങിയാണു കഴിച്ചിരുന്നതെന്നും നിതിന് പറഞ്ഞു.
അമ്മ അടുത്തിടെ 70,000 രൂപ വാങ്ങിയതായും പറഞ്ഞു. സംഭവ ദിവസം മദ്യം വാങ്ങി വീട്ടില് എത്തിയതു മുതല് നിതിനും അമ്മയും തമ്മില് ബഹളമായി. വാങ്ങിയ ഭക്ഷണത്തെച്ചൊല്ലിയും തര്ക്കമുണ്ടായി. തുടര്ന്നായിരുന്നുവത്രേ കൊലപാതകം.
https://www.facebook.com/Malayalivartha



























