തണ്ണീര്മുക്കത്ത് കൊപ്രാ ബോര്മയ്ക്ക് തീപിടിച്ച് കനത്ത നാശനഷ്ടം

തണ്ണീര്മുക്കത്ത് 14-ാം വാര്ഡില് കൊപ്രാ ബോര്മയ്ക്ക് തീപിടിച്ച് കനത്ത നാശനഷ്ടം .
സജിഭവനില് സജിമോന്റെ ആല്ത്തറ ജംക്ഷനു സമീപമുള്ള ബോര്മയ്ക്കാണ് തീപിടിച്ചത്. 8000 തേങ്ങയും കൊപ്രയും കെട്ടിടവും തീ കത്തിനശിച്ചു.
ബോര്മയില് കൊപ്ര ഉണക്കുന്നതിന് തീയിടാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
വീട്ടുകാര് ഉറങ്ങിയ സമയത്ത് തീ ആളിപടരുകയായിരുന്നുവെന്ന് സംശയിക്കുന്നു.
മേല്ക്കൂര കത്തിനശിച്ച് താഴെവീഴുന്നതിന്റെ ശബ്ദം കേട്ട പരിസരവാസികളാണ് സജിമോനെ വിവരം അറിയിച്ചത്. ഉടന് മുഹമ്മ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചു.
ചേര്ത്തലയില് നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റുകള് ചേര്ന്നാണ് തീ കെടുത്തിയത്. പരിസരവാസികള് തീ കെടുത്താന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
https://www.facebook.com/Malayalivartha



























