ആലപ്പുഴ ജില്ലയ്ക്ക് പുതിയ കലക്ടര്; തിരുവനന്തപുരം സ്വദേശി എ.അലക്സാണ്ടര് ചുമതലയേറ്റു

തിരുവനന്തപുരം സ്വദേശിയും 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ എ.അലക്സാണ്ടര് ആലപ്പുഴ ജില്ലയുടെ 52-ാമത് കലക്ടറായി ചുമതലയേറ്റു.
3 മന്ത്രിമാരും പ്രതിപക്ഷ നേതാവുമുള്ള ജില്ലയാണ്. എല്ലാ രാഷ്ട്രീയ പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കൂട്ടിയിണക്കിയുള്ള പ്രവര്ത്തനമാകും നടത്തുകയെന്നും കോവിഡ് പ്രതിരോധമാണു പ്രധാന പരിഗണനയെന്നും അതിന് ഇപ്പോഴുള്ള സംവിധാനം നന്നായി മുന്നോട്ടു കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കോ ഓപ്പറേറ്റീവ് റജിസ്ട്രാര് ആയി പ്രവര്ത്തിക്കുകയായിരുന്നു. ലേബര് കമ്മിഷണറായും കൊല്ലം സബ് കലക്ടറായും പ്രവര്ത്തിച്ചിട്ടുണ്ട്.
മഴക്കാലം വരുന്നതിനാല് അതു സംബന്ധിച്ചും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ചര്ച്ചകള് നടത്തേണ്ടതുണ്ട്. പരമ്പരാഗത തൊഴില് മേഖലയുടെ പ്രധാന കേന്ദ്രമാണു ജില്ല. തൊഴില് വകുപ്പിലെ അനുഭവ സമ്പത്ത് അക്കാര്യത്തില് ഗുണം ചെയ്യുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ടെല്മ അലക്സാണ്ടറാണ് ഭാര്യ. ടോമി അലക്സാണ്ടര്, ആഷ്മി അലക്സാണ്ടര് എന്നിവര് മക്കള്.എഡിഎമ്മിന്റെ ചുമതലയുള്ള ജെ.മോബിയുടെ നേതൃത്വത്തില് കലക്ടറേറ്റ് ജീവനക്കാര് പുതിയ കലക്ടറെ സ്വീകരിച്ചു.
https://www.facebook.com/Malayalivartha



























