''എനിക്കൊന്നും അറിയില്ല'' കരഞ്ഞ് വിളിച്ച് രേണുക; അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അടിപതറുന്നു ; വൈകുന്നേരത്തോടെ അറസ്റ്റ് ഉണ്ടായേക്കും

ഉത്രയെ കൊലപ്പെടുത്തിയ കേസില് പ്രതി സൂരജിന്റെ അമ്മയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഇരുവരെയും രണ്ട് മുറികളിലായി ഇരുത്തിയാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത് . തനിയ്ക്ക് ഇതേപ്പറ്റി ഒന്നുമറിയില്ലെന്ന് കരഞ്ഞുകൊണ്ടാണ് അമ്മ രേണുക ആദ്യം പ്രതികരിച്ചത്. എന്നാല് തങ്ങളുടെ പക്കലുള്ള തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലില് രേണുകയ്ക്ക് നിക്ക കള്ളിയില്ല.. പിന്നീട് അന്വേഷണ സംഘവുമായി സഹകരിക്കുന്നുവെന്നാണ് പുറത്തുലഭിക്കുന്ന വിവരങ്ങള്. എന്നാൽ സഹോദരി സൂര്യയ്ക്ക് ഭാവ വ്യത്യാസങ്ങള് ഒന്നുമുണ്ടായിരുന്നില്ല.
രേണുകയെ ചോദ്യം ചെയ്ത അതേ ഉദ്യോഗസ്ഥന് പിന്നീട് സൂര്യയെ ചോദ്യം ചെയ്യും. രണ്ടുപേരുടെയും മൊഴികള് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും ഒന്നിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യുംകയാണ് അന്വേഷണ സംഘം ചെയ്യുന്നത് . മൂന്നാം ഘട്ടത്തില് സൂരജിനെയും ഇവര്ക്കൊപ്പമെത്തിച്ച് ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര് പറയുന്നത്. വൈകിട്ടോടെ ചോദ്യം ചെയ്യല് അവസാനിക്കും. അറസ്റ്റ് വേണമോ വേണ്ടയോയെന്ന കാര്യത്തില് അവസാന നിമിഷത്തിലേക്ക് അന്തിമ തീരുമാനമെടുക്കുകയുള്ളു. കൊലപാതകത്തില് ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha



























