ചങ്കിടിപ്പോടെ ജനം; ആ ഭീകരൻ ഇങ്ങെത്താൻ ഇനി മണിക്കുറുകൾ മാത്രം; അതിതീവ്ര ന്യൂനമർദ്ദം ‘നിസർഗ’ എന്നു പേരുള്ള ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്; നിസർഗ’ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും

അതിതീവ്ര ന്യൂനമർദ്ദം ‘നിസർഗ’ എന്നു പേരുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ‘നിസർഗ’ ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിലും ശക്തമായ മഴ ലഭിക്കും. 'നിസർഗ' അതിതീവ്ര ചുഴലിക്കാറ്റാകാൻ മണിക്കൂറുകൾ മാത്രം. ഉംപുന് ശേഷം ഭീഷണിയുയർത്തി നിസർഗ ചുഴലിക്കാറ്റ്. തെക്ക് കിഴക്കന് അറബിക്കടലിലും അതിനോട് ചേര്ന്നുള്ള മധ്യകിഴക്കന് അറബിക്കടല് പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം മണിക്കൂറിൽ 85 കിലോമീറ്റർ വരെയാകും വേഗം.
അർധരാത്രിയോടെ ‘നിസർഗ’ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ കാറ്റ് തീരം തൊടും. തീരം തൊടുന്ന സമയത്ത് 125 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് .തിങ്കളാഴ്ച രാവിലെ നാലുമണിയോടെ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ചെറിയരീതിയിൽ മഴ പെയ്തിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കനത്ത മഴയായി മുംബൈയിലും പരിസരങ്ങളിലും ബുധനാഴ്ചയോടെ പെയ്യും.
മുംബൈ, റായ്ഗഡ്, താനെ, പാൽഘർ, സിന്ധുദുർഗ് ജില്ലകളിലാണ് കനത്ത മഴയുണ്ടാവുകയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാന്ദ്ര-കുർള കോംപ്ലക്സിലും ഗോരേഗാവ് എൻ.എസ്.ഇ. ഗ്രൗണ്ടിലും വർളി സ്പോർട്സ് കോംപ്ലക്സ്, മഹാലക്ഷ്മി റെയ്സ് കോഴ്സ് ഉൾപ്പെടെ വിവിധ മേഖലകളിൽ രൂപപ്പെടുത്തിയ ആശുപത്രികൾ മഴ വന്നാൽ പ്രശ്നത്തിലാവുമെന്ന് ഉറപ്പാണ്. മുംബൈയിൽ വെള്ളം കെട്ടിക്കിടക്കുന്ന മേഖലകളാണ് ഇവയെല്ലാം.
മഴ വന്നാൽ ഉണ്ടാവുന്ന ദുരിതങ്ങളെ തടയാൻ ഒൻപത് സംഘം സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
നിസർഗ ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളെ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്്്. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി ജൂൺ മൂന്നോടെ വീശിയടിക്കും.
മഹാരാഷ്ട്രയുടെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറും. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ടെലിഫോൺ വൈദ്യുതി പോസ്റ്റുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്യാമെന്നും മുന്നറിയിപ്പുണ്ട്. മുംബൈയിൽനിന്ന് 690 കിലോമീറ്റർ അകലെയാണ് നിലവിൽ ന്യൂനമർദമുള്ളത്. മഹാരാഷ്ട്രയിലെ തീരദേശ ജില്ലകളിൽ ജൂൺ രണ്ടോടെ മഴ ശക്തമാകും.
20 സെന്റീമിറ്ററിൽ അധികം മഴയാണ് ജൂൺ മൂന്നിന് പ്രതീക്ഷിക്കുന്നത്. ജൂൺ മൂന്നിന് വൈകീട്ടോ രാത്രിയോ ആവും ചുഴലിക്കാറ്റ് തീരം തൊടുക. ഈ സമയം 90 മുതൽ 105 കിലോമീറ്റർ വരെ കാറ്റിന്റെ വേഗമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മഴക്കാലത്തിനുമുമ്പ് നഗരത്തിൽ നടത്താനുള്ള എല്ലാ കാര്യങ്ങളും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ചെയ്തിട്ടുണ്ടെന്ന് കോർപ്പറേഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും മുംബൈയിൽ ഉണ്ടാവുന്ന കനത്ത മഴ ദുരിതം നൽകാതെ കടന്നുപോകണമേ എന്നാണ് ഓരോ മുംബൈക്കാരന്റെയും പ്രാർഥന
ഉംപുൻ ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു. നൂറ് കണക്കിനു ആളുകളാണ് ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചത്. ഉംപുൻ ഭീതിയൊഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ പുതിയ ചുഴലിക്കാറ്റ് ‘നിസർഗ’ എന്ന പേരിൽ രംഗപ്രവേശം ചെയ്യുകയാണ്. ഉംപുൻ ചുഴലിക്കാറ്റിനോളം തീവ്രമാകില്ല ‘നിസർഗ’ എന്നാണ് പ്രവചനം. എന്നാൽ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക തീരങ്ങളിൽ ‘നിസർഗ’യെ തുടർന്ന് ശക്തമായ കാറ്റും മഴയും ലഭിക്കാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.
ന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതോടെയാണ് ‘നിസർഗ’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുക. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിനു പേരിട്ടിരിക്കുന്നത്. നേരത്തെ ഇന്ത്യയിൽ ആഞ്ഞടിച്ച ഉംപുൻ ചുഴലിക്കാറ്റിനു പേരിട്ടത് തായ്ലൻഡ് ആണ്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങൾക്ക് ചുമതല നൽകുന്നത്. വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ 2004 ൽ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരായിരുന്നു ‘ഉംപുൻ’. അടുത്ത ചുഴലിക്കാറ്റിനു ഇന്ത്യ നൽകിയ ‘ഗതി’ എന്ന പേരാണ് നൽകുക.
ഇപ്പോൾ 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പാനലിലുള്ളത്. 13 രാജ്യങ്ങൾ 13 പേരുകൾ വീതം 169 പേരുകളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. അതിൽ ആദ്യത്തെ പേരാണ് ‘നിസർഗ’.
https://www.facebook.com/Malayalivartha



























