Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

"മലപ്പുറത്തെ 'ആചാരവെടി' ഗ്രൂപ്പിൽ ഉള്ളവരെല്ലാം കുടുങ്ങി ; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും

02 JUNE 2020 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്ന ‘ആചാരവെടി വാട്സാപ് ഗ്രൂപ് ’യുടെ പ്രവർത്തനം കർശന നിബന്ധനകളോടെയായിരുന്നെന്നാണ് വ്യക്തമാകുന്നത് അതായത് ‘ഗ്രൂപ്പിന്റെ വിവരങ്ങൾ പുറത്തുവിടരുത്.. നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം.. ഗ്രൂപ്പ് അംഗങ്ങളുടെ അടുത്ത പരിചയക്കാരിൽ താൽപര്യമുള്ളവർക്കു മാത്രമാണ് അംഗത്വം..’ തുടങ്ങിയ കർശന നിബന്ധനകളോടെയായിരുന്നെന്നാണ് വ്യക്തമാകുന്നത്. കേസന്വേഷണത്തിനു നേതൃത്വം നൽകിയ ചങ്ങരംകുളം പൊലീസ് ഇൻസ്പെക്ടർ ബഷീർ ചിറയ്ക്കൽ അന്ന് ഇതെല്ലം വ്യക്തമാക്കിയതാണ് പറഞ്ഞു.

നിലവിൽ മൂന്നു പേരെ അറസ്റ്റു ചെയ്തെങ്കിലും ഗ്രൂപ്പിൽ അംഗങ്ങളായിരുന്ന മുഴുവൻ പേർക്കും എതിരെ കേസ് വരും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. ഗ്രൂപ്പ് അംഗങ്ങളിൽ പലരും വിദേശത്തുള്ളവരാണ്. ഇവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തിൽത്തന്നെ കടുത്ത കുറ്റമാണ്.

കുട്ടികൾക്കു നേരേയുള്ള ആക്രമണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന യുനിസെഫാണ് കേരളത്തിൽ ഇത്തരം ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം കണ്ടെത്തിയത്. ഈ വിവരം ഇന്റർപോൾ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏൽപിക്കുകയും സൈബർഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.

മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേരാണ് ‘ആചാരവെടി’ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരെ ഒരുമിച്ചു പിടികൂടാനായി സംയുക്ത റെയ്ഡിനായിരുന്നു പദ്ധതി. ഇതിനായി എല്ലാവരുടെയും വീടുകളുള്ള പൊലീസ് സ്റ്റേഷൻ പരിധി കണ്ടെത്തുകയും റെയ്ഡിന് 15 സ്റ്റേഷനുകളിലും നിർദേശം നൽകുകയും ചെയ്തു. തുടർന്ന് അഡ്മിൻ ഉൾപ്പെടെ 13 പേർ പിടിയിലായെന്നാണ് സൂചന. രണ്ടുപേർ ഗൾഫിലാണ്.

പിടിയിലായ ചിലരുടെ ഫോണുകളും കണ്ടെടുത്തപ്പോൾ ചിലയിടത്ത് ഫോൺ കണ്ടെത്താനായിട്ടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസന്വേഷണവും തുടർ നടപടികളും പുരോഗമിക്കുകയാണ്. ഗുരുവായൂർ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെല്ലാം ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതര ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കൂടുതൽ പേരെ പ്രതിചേർക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്റേതുൾപ്പടെയുള്ളവരുടെ ഫോണുകളിൽ കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വൻ ശേഖരമാണ് കണ്ടെത്തിയത്. കുട്ടികളുടെ ദൃശ്യങ്ങളോടു താൽപര്യമുള്ളവരാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും എന്നാണ് വ്യക്തമായത്. ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങൾ ഇവരിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്.

സാധാരണ നിലയിൽ ഇന്റർനെറ്റിൽ ഇത്തരം ദൃശ്യങ്ങൾ ലഭ്യമല്ലാതിരിക്കെ ഇവ ഡാർക് വെബ് വഴി ഡൗൺലോഡ് ചെയ്തെടുത്തതാകും എന്നാണ് വിലയിരുത്തൽ. രാജ്യാന്തര നിയമങ്ങൾ പ്രകാരം, കുട്ടികളുടെ നഗ്നത അന്വേഷണത്തിന്റെ ഭാഗമായി പോലും കാണുന്നത് കുറ്റമായാണു പരിഗണിക്കുക. അതുകൊണ്ടു തന്നെ ഗ്രൂപ്പിൽ ദൃശ്യങ്ങൾ പങ്കുവച്ചവർ മാത്രമല്ല, അതിൽ അംഗങ്ങളും കുറ്റക്കാരാകും.

വാട്സാപ്പിന്റെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മൂലം തങ്ങൾ സുരക്ഷിതരാണെന്നു ധരിച്ചാണ് ഇവർ അശ്ലീലദൃശ്യങ്ങൾ കൈമാറിയിരുന്നതെന്നാണ് കരുതുന്നത്. എന്നാൽ ഇന്റർപോളിന്റെ ഇടപെടലിൽ വാട്സാപ്പും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പ്രതികളെ പിടികൂടാൻ ഇന്റർപോളിനും സൈബർ ഡോമിനും ഒപ്പം വാട്സാപ്പിന്റെയും സഹകരണമുണ്ടാകുമെന്നാണ് സൂചന. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ വ്യക്തിസ്വകാര്യതയ്ക്ക് ഒരു പ്രസക്തിയുമില്ലെന്ന നിലപാടാണത്.

സാധാരണ നിലയിൽ ഗ്രൂപ്പ് വിവരങ്ങളും സന്ദേശങ്ങളും വാട്സാപ്പിൽ നിന്ന് ചോർത്തിയെടുക്കുക സൈബർഡോമിനും അത്ര എളുപ്പമല്ല എന്നിരിക്കെയാണ് മുഴുവൻ പ്രതികളും പൊലീസിന്റെ വലയിലായത്. ചൈൽഡ് പോൺ അടക്കമുള്ള കടുത്ത കുറ്റകൃത്യങ്ങളിൽ‌ ഏർപ്പെടുന്നവർക്ക് രക്ഷപ്പെടാൻ പഴുതുകളില്ല എന്നതിനു തെളിവാണിതെന്നും അത്തരക്കാരെ എന്തുവില കൊടുത്തും പിടികൂടുമെന്നും പൊലീസ് അധികൃതർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (1 hour ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (3 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (4 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (7 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (7 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (8 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (8 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (8 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends