ജാഗ്രതയോടെ കേരളം; നിരീക്ഷണത്തില് കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി കോവിഡ് നിരീക്ഷണത്തില് കഴിയുന്നത് 1,47,010 പേര്. 1,45,670 പേര് വീട്/ഇന്സ്റ്റിറ്റ്യൂഷണല് ക്വാറന്ൈറനിലും 1340 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില് കഴിയുന്നത്. 200 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില് പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 2421 സാന്പിളുകള് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്മെന്റഡ് സാന്പിള് ഉള്പ്പെടെ) സാന്പിള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില് ലഭ്യമായ 67,249 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതുകൂടാതെ സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്, അതിഥി തൊഴിലാളികള്, സാമൂഹിക സന്പര്ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 15,101 സാന്പിളുകള് ശേഖരിച്ചതില് 13,908 സാന്പിളുകള് നെഗറ്റീവായി.
1,43,989 പേരാണ് കോവിഡ് കാലത്ത് കേരളത്തിനു പുറത്തുനിന്ന് എത്തിയത്. എയര്പോര്ട്ട് വഴി 25,832 പേരും സീപോര്ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയില്വേ വഴി 10,318 പേരും എത്തിയെന്നു സര്ക്കാര് കണക്കുകള് പറയുന്നു.
https://www.facebook.com/Malayalivartha



























