സാംസ്കാരിക പ്രവര്ത്തകയോ സാമൂഹ്യ പ്രവര്ത്തകയോ ഒന്നുമല്ല പ്രമുഖ... യുപിഎ കാലത്ത് നീരാറാഡിയ ഡല്ഹിയില് ചെയ്ത അതേ പണിയാണ് കുറേക്കാലമായി തിരുവനന്തപുരത്ത് അവര് ചെയ്തുകൊണ്ടിരിക്കുന്നത്... മാല പാര്വതിക്കെതിരേ വിമര്ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്

മാല പാര്വതിക്കെതിരേ വിമര്ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്. താരത്തിന്റെ പേര് വ്യക്തമാക്കാതെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്ശനം. സാംസ്കാരിക പ്രവര്ത്തകയോ സാമൂഹ്യ പ്രവര്ത്തകയോ ഒന്നുമല്ല പ്രമുഖ.
യുപിഎ കാലത്ത് നീരാറാഡിയ ഡല്ഹിയില് ചെയ്ത അതേ പണിയാണ് കുറേക്കാലമായി തിരുവനന്തപുരത്ത് അവര് ചെയ്തുകൊണ്ടിരിക്കുന്നത്. കോര്പ്പറേറ്റ് കമ്ബനികള്ക്ക് സംസ്ഥാന സര്ക്കാരില് നിന്ന് കാര്യങ്ങള് നടത്തിക്കൊടുത്ത് കമ്മീഷന് വാങ്ങലാണ് പരിപാടി. വിജയേട്ടന് , കമലേടത്തി എന്നൊക്കെ വിളിച്ച് ഉളുപ്പില്ലാതെ എവിടെയും കയറി ചെല്ലാനുള്ള തൊലിക്കട്ടിയാണ് പ്രധാനമെന്നും സന്ദീപ് വാര്യര് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ...
സാംസ്കാരിക പ്രവര്ത്തകയോ സാമൂഹ്യ പ്രവര്ത്തകയോ ഒന്നുമല്ല പ്രമുഖ. യുപിഎ കാലത്ത് നീരാറാഡിയ ഡല്ഹിയില് ചെയ്ത അതേ പണിയാണ് കുറേക്കാലമായി തിരുവനന്തപുരത്ത് അവര് ചെയ്തുകൊണ്ടിരിക്കുന്നത്. കോര്പ്പറേറ്റ് കമ്ബനികള്ക്ക് സംസ്ഥാന സര്ക്കാരില് നിന്ന് കാര്യങ്ങള് നടത്തിക്കൊടുത്ത് കമ്മീഷന് വാങ്ങലാണ് പരിപാടി.
വിജയേട്ടന് , കമലേടത്തി എന്നൊക്കെ വിളിച്ച് ഉളുപ്പില്ലാതെ എവിടെയും കയറി ചെല്ലാനുള്ള തൊലിക്കട്ടിയാണ് പ്രധാനം. അതിനുവേണ്ടി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയാണ് ഇടത് സാംസ്കാരിക പ്രവര്ത്തക എന്നത്. മണ്ടന് കുണാപ്പികളായ സിപിഎമ്മുകാര്ക്ക് അതു മനസ്സിലായിട്ടില്ല. നീരാ റാഡിയ കോണ്ഗ്രസ് നേതാക്കളെ ഇങ്ങനെയൊക്കെ പറഞ്ഞു തന്നെയാണ് ഫോണ് ചെയ്തിരുന്നത്.
മുംബൈ ആസ്ഥാനമായ മൈനിങ് കമ്ബനിക്ക് വേണ്ടി 2009 ല് ആയമ്മ നിരവധി കാര്യങ്ങള് ചെയ്തു കൊടുത്തിട്ടുണ്ട്. കഴക്കൂട്ടം കിന്ഫ്ര അപ്പാരല് പാര്ക്കില് കമ്ബനി ആക്രമിക്കപ്പെട്ടപ്പോള് പി ആര് ഓ വര്ക്കുമായി രംഗത്തിറങ്ങിയത് പ്രമുഖയായിരുന്നു.
കമ്ബനിയുടെ പത്രസമ്മേളനം ഉള്പ്പെടെയുള്ള കാര്യങ്ങള് പ്ലാന് ചെയ്തിരുന്നതും അവര് തന്നെ. മുംബൈ ആസ്ഥാനമായ മറ്റൊരു കമ്ബനിയുടെ ഭാഗമായിരുന്നു അവരക്കാലത്ത്. വിജയേട്ടനുമായി കമ്ബനി മുതലാളിമാരുടെ സിറ്റിംഗ് നടത്തിച്ചത് പ്രമുഖ തന്നെ.
ഒടുവില് കമ്ബനിയുടെ കാര്യങ്ങള് എതിരാളികള്ക്കും ഒറ്റിക്കൊടുത്തു പണം വാങ്ങി എന്ന് മുംബൈ കമ്ബനിക്ക് ബോധ്യപ്പെട്ടു. നില്ക്കക്കള്ളിയില്ലാതെ കമ്ബനി പ്രവര്ത്തനങ്ങള് അവസാനിപ്പിച്ച് ഓടി രക്ഷപ്പെട്ടു. മുംബൈ കമ്ബനിയിലെ ഉന്നത ഉദ്യോഗസ്ഥനെ ഇപ്പോള് വ്യവസായ വകുപ്പിന് കീഴിലുള്ള ഒരു കമ്ബനിയിലെ ജനറല് മാനേജര് ആക്കി നിയമിച്ചിട്ടുണ്ട്.
സഖാക്കളുടെ ശ്രദ്ധയ്ക്ക്. ന്യായീകരിച്ച് കൂടുതല് പോകാതിരിക്കുന്നതാണ് നല്ലത്. സോഷ്യല് ഡിസ്റ്റന്സിങ്ങ് പാലിക്കുക.
https://www.facebook.com/Malayalivartha


























