അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ്; മാവേലിക്കര കുടുംബകോടതിയിലും ജില്ലാ കോടതിയിലും നിയന്ത്രണങ്ങള് കര്ശനമാക്കി

ആലപ്പുഴ ജില്ലയിൽ അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില് അഭിഭാഷകന് ഹാജരായ മാവേലിക്കര കുടുംബകോടതിയിലും ജില്ലാ കോടതിയിലും നിയന്ത്രണങ്ങള് കര്ശനമാക്കി.
ചെങ്ങന്നൂര് സ്വദേശിയായ അഭിഭാഷകന് ഇക്കഴിഞ്ഞ മൂന്നാം തീയതി കേസിന്റെ വിസ്താരത്തിന് മാവേലിക്കര കുടുംബ കോടതിയില് എത്തിയിരുന്നു. പിന്നാലെ വിദേശത്ത് നിന്നെത്തി ക്വാറന്റീനിലായിരുന്ന ഭാര്യാ മാതാവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടില് നിരീക്ഷണത്തിലായിരുന്ന ഭാര്യാമാതാവിനെ ചികിത്സകള്ക്കായി സ്വന്തം കാറില് കൊണ്ടുപോകുകയും അതേ വീട്ടില് താമസിക്കുകയും ചെയ്യുന്നതിനിടെയാണ് അഭിഭാഷകന് കോടതികളില് എത്തിയത്. ഭാര്യാമാതാവിന് രോഗം സ്ഥിരീകരിച്ചതോടെ അഭിഭാഷകന് ഇന്നലെ മുതല് ക്വാറന്റീനില് ആണ്.
ആലപ്പുഴ ജില്ലാ കോടതിയിലും അഡീഷനല് മുന്സിഫ് കോടതിയിലും അഭിഭാഷകന് ഇക്കഴിഞ്ഞ എട്ടിന് ഹാജരായിരുന്നു. ഇതേ തുടര്ന്ന് അഗ്നിരക്ഷാ സേനയെത്തി കോടതി ഹാള് അണുവിമുക്തമാക്കി. അഭിഭാഷകന്റെ കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിച്ചശേഷം മാത്രമേ കോടതിയില് കൂടുതല് നിയന്ത്രണം വേണ്ടിവരുമോ എന്ന കാര്യത്തില് തീരുമാനമാകു.
https://www.facebook.com/Malayalivartha


























