പുലര്ച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേല്പ്പിക്കാനെത്തിയ വീട്ടുകാര് കണ്ടത് നടുങ്ങുന്ന കാഴ്ച... ഏറെനേരം വിളിച്ചിട്ടും വാതില് തുറക്കാതായതോടെ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോൾ വിദ്യാര്ഥിയെ കണ്ടെത്തിയത് തൂങ്ങിമരിച്ച നിലയില്; സംഭവം കൊല്ലത്ത്

വീട്ടിലെ കിടപ്പുമുറിയില് പത്താം ക്ലാസ് വിദ്യാര്ഥിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
വയല ഗവ. ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥിയായ അഞ്ചല് കോട്ടുക്കല് വയലില് ജെറിന് ജോഷി(15)യാണ് മരിച്ചത്.
ഇന്ന് പുലര്ച്ചെയാണ് ജെറിനെ കിടപ്പുമുറിയില് തൂങ്ങിയ നിലയില് കണ്ടെത്തിയത്. പുലര്ച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേല്പ്പിക്കാനെത്തിയ വീട്ടുകാര് ഏറെനേരം വിളിച്ചിട്ടും വാതില് തുറന്നില്ല.
തുടര്ന്ന് വാതില് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില് കണ്ടത്.
ഉടന്തന്നെ കടയ്ക്കലിലെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഞ്ചല് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില് ദുരൂഹതയൊന്നുമില്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























