കോവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു; സ്രവപരിശോധനാഫലം ലഭിച്ചിട്ടില്ല

കോവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലിരുന്ന രോഗിയായിരുന്നു . വളാഞ്ചേരി സ്വദേശി അബ്ദുള് മജീദാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചു ചികിൽസയിലായിരുന്നു ഇദ്ദേഹം . ഇയാളുടെ സ്രവപരിശോധനാഫലം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഇയാളെ മെഡിക്കല് കോളജില് നിരീക്ഷണത്തിലാക്കിയത്.ന്യൂമോണിയയെ തുടര്ന്നാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
അതേ സമയം പാലക്കാട് രോഗം സ്ഥിതീകരിച്ച വ്യക്തി കടന്നു കളഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ മുങ്ങി. മധുര സ്വദേശിയായ ലോറിഡ്രൈവറാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഈ മാസം അഞ്ചിന് കടന്നുകളഞ്ഞത്. ഇയാളെ കണ്ടുപിടിക്കാൻ സൈബർ പൊലീസിന്റ സഹായത്തോടെ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























