ഒരുവശത്ത് താങ്കൾ മകനെ ന്യായീകരിക്കുന്നു; മറുവശത്ത് എന്നെ മോശക്കാരിയാക്കുന്നു; മാലാ പാർവതിയുടെ ഓഡിയോ പുറത്ത് വിട്ട് സീമ വിനീത്

മാലാ പാർവതിയുടെ ഓഡിയോ സന്ദേശം പുറത്ത്... സീമ വിനീതിനോട് സംസാരിച്ചതിന്റെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് ഇവർ പുറത്ത് വിട്ടിരിക്കുന്നത്. 150സെക്കന്റ് നീണ്ടു പോകുന്ന ഓഡിയോ സന്ദേശമാണ് പുറത്ത് വിട്ടിരിക്കുന്നത്. സി പിഎം ആക്ടിവിസ്റ്റ് മാലാ പാര്വ്വതിയുടെ മകനും എസ്എഫ്ഐ നേതാവുമായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്സ് വുമണ് രംഗത്ത് വന്നതിന്റെ പിന്നാലെ ഓഡി സന്ദേശം പുറത്ത് . സെക്സ് ചാറ്റും, അശ്ലീല പ്രദര്ശനവും നടത്തിയ തെളിവുകള് അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്ട്ടിസ്റ്റായ ട്രാന്സ് വുമണ് സീമ വിനീത് രംഗത്തെത്തിയിരിക്കുന്നത്. "നിങ്ങള് വളര്ന്നു മാലാ പാര്വതി, പക്ഷേ നിങ്ങള് നിങ്ങളുടെ മകനെ നന്നായി വളര്ത്താന് മറന്നു പോയിരിക്കുന്നു" എന്ന് പറഞ്ഞിട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ഗുതുതര ആരോപണങ്ങള് ഉയര്ത്തിയത്. തെളിവുകള് അടക്കം സീമ പുറത്തുവിട്ടതോടെ മാല പാര്വ്വതി വെട്ടിലായിരിക്കുകയാണ്. ഇപ്പോൾ മാല പാർവതിയുടെ ഓഡിയോ സന്ദേശവും പുറത്ത് വിട്ടിരിക്കുകയാണ്.
ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് / മാല പാർവതി, ഒരുവശത്ത് താങ്കൾ മകനെ ന്യായീകരിക്കാൻ എന്നെ നഷ്ടപരിഹാരം വാങ്ങിക്കാൻ നടക്കുന്ന മോശക്കാരി ആയി ചിത്രീകരിച്ചുകൊണ്ട്, എല്ലാവരുടെയും സപ്പോർട്ട് തേടി താങ്കൾ പരക്കം പായുന്നു. താങ്കളുടെ മകൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. അവൻ ചെയ്തത് അവന്റെ സ്വാതന്ത്ര്യം കൊണ്ടാണ്, അതിലെന്താ തെറ്റ് എന്ന് ന്യായീകരിക്കുന്നു. എന്നിട്ട് മറുവശത്തു മകൻ ചെയ്ത തെറ്റുമായി തനിക് യാതൊരു ബന്ധവുമില്ല, അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ എന്നും, താങ്കൾ തന്നെ ഈ വിഷയം പോലീസിനെ അറിയിച്ചിട്ടുണ്ട്, നിയമ നടപടിയുമായി മുന്നോട്ട് പോകാൻ എന്നോട് പറഞ്ഞു എന്നും പറയുന്നു. മാത്രമല്ല മകൻ ചെയ്ത തെറ്റ് മനസിലായി എന്നും പറഞ്ഞു താങ്കൾ എന്നോട് മാപ്പും പറയുന്നു. എന്ത് നല്ല തമാശകൾ അല്ലേ..എന്ന ഫേസ്ബുക്ക് പോസ്റ്റിനൊപ്പമാണ് ഈ ഓഡിയോ സന്ദേശം പുറത്ത് വിട്ടിരിക്കുന്നത് .
https://www.facebook.com/Malayalivartha


























