അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാന് സര്ക്കാര് വൈദ്യുതി ബോര്ഡിന് അനുമതി നല്കിയിട്ടില്ല; പ്രതികരണവുമായി മന്ത്രി എം.എം. മണി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാന് സര്ക്കാര് വൈദ്യുതി ബോര്ഡിന് അനുമതി നല്കിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി. വിഷയത്തില് ഇടതുമുന്നണിയില് സമവായമില്ലെന്നും ഇതിനാല് തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു . പദ്ധതി നടപ്പാക്കുന്നതിനെതിരേ സിപിഐ രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത് .
പദ്ധതിക്ക് എന്ഒസി നല്കിയത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായല്ല. സര്ക്കാരിന്റെ സ്വാഭാവിക നടപടിക്രമമാണ്. മുഖ്യമന്ത്രി ഫയല് കണ്ടത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും മന്ത്രി വിശദമാക്കി. കോവിഡ് കാലത്ത് പ്രതിപക്ഷം അനാവശ്യ ആരോപണങ്ങള് ഉന്നയിച്ച് വിവാദങ്ങള് ഉണ്ടാക്കാന് ശ്രമിക്കുകയാണെന്നും മന്ത്രി വിമര്ശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























