ആനയെ ചതിച്ചതുപോലെ ആ പിഞ്ചു കുഞ്ഞിനേയും.... ഭക്ഷണസാധനമാണെന്ന് കരുതി സ്ഫോടക വസ്തു കടിച്ച ആറ് വയസുകാരന് ദാരുണാന്ത്യം

ഭക്ഷണസാധനമാണെന്ന് കരുതി സ്ഫോടക വസ്തു കടിച്ച ആറ് വയസുകാരന് ദാരുണാന്ത്യം. തമിഴ്നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന് വിഷ്ണുദേവാണ് മരിച്ചത്. മീന് പിടിക്കാനായി കൊണ്ടുവന്ന ജലാറ്റിന് സ്റ്റിക് ഭക്ഷണമാണെന്ന് കരുതി കടിച്ചു. സംഭവം രഹസ്യമാക്കി വച്ച കുടുംബം മൃതദേഹം അപ്പോള് തന്നെ സംസ്ക്കരിച്ചു.
സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ കാട്ടാനായ്ക്ക് സംഭവിച്ച ദാരുണാന്ത്യം കേരളത്തിൽ വലിയകോളിളക്കമാണ് സൃഷ്ടിച്ചത് . പൈനാപ്പിളിൽ സ്ഫോടക വസ്തു നിറച്ച കെണിയിൽ അകപ്പെട്ട ഗർഭിണിയായ കാട്ടാനയായിരുന്നു ചെരിഞ്ഞത്. പൈനാപ്പിൾ കഴിച്ച കാട്ടാനയുടെ മുഖം തകർന്നിരുന്നു. വായ്ക്കും നാക്കിനും ഗുരുതരമായി പരുക്കേറ്റ കാട്ടാനയ്ക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. ഏറെ ദിവസം പട്ടിണികിടന്നാണ് ആന ചെരിഞ്ഞത്.ഇപ്പോഴിതാ സമാനമായ മറ്റൊരു ദുരന്ത വാർത്ത തമിഴ്നാട്ടിൽ നിന്നും എത്തിയിരിക്കുന്നു.പക്ഷെ ഇവിടെ ഒരു ആറ് വയസുകാരനാണ് കൊല്ലപ്പെട്ടത്.
ഭക്ഷണസാധനമാണെന്ന് കരുതി സ്ഫോടക വസ്തു കടിച്ചാണ് ആറ് വയസ്സുകാരന് കൊല്ലപ്പെട്ടത് . തമിഴ്നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന് വിഷ്ണുദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. മീന് പിടിക്കാനായി കൊണ്ടുവന്ന ജലാറ്റിന് സ്റ്റിക് ഭക്ഷണമാണെന്ന് കരുതി കടിച്ച പ്പോഴാണ് ആറുവയസുകാരന് കൊല്ലപ്പെട്ടത്
പിതാവിന്റെ സഹോദരന് ഗംഗാധരന്റെ വീട്ടിലെത്തിയ വിഷ്ണു ദേവ് പലഹാരമാണെന്ന് കരുതി സ്ഫോടക വസ്തു കടിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. വായിലും മുഖത്തും മാരകമായി പരിക്കേറ്റ കുട്ടി ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മരിക്കുകയായിരുന്നു . സംഭവം രഹസ്യമാക്കിവെച്ച കുടുംബം അന്ന് രാത്രി തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു . കുട്ടിക്ക് യാതൊരുവിധ വൈദ്യ സഹായവും നല്കിയില്ലെന്ന ആരോപണം ഉയര്ന്നിട്ടുണ്ട് . സ്ഫോടകവസ്തുക്കള് മൂലമുണ്ടായ മരണത്തിന്റെ ഭവിഷ്യത്തുകളെ ഭയന്നാണ് ഭൂപ്പതിയും സുഹൃത്തുക്കളും വിവരം പൊലീസില് അറിയിക്കാതെ അന്നു രാത്രി തന്നെ കുട്ടിയുടെ സംസ്ക്കാര ചടങ്ങുകള് നടത്തിയത്.എന്നാല് മുസിരി ഡിവൈഎസ്പി കെ.കെ. സെന്തില്കുമാറിന് സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്.
ഭൂപതിയുടെ സഹോദരന് ഗംഗാധരന് മീന് പിടിക്കാനായി കൊണ്ടുവന്ന സ്ഫോടക വസ്തുവാണ് കുട്ടി അബദ്ധത്തില് കടിച്ചതെന്ന് പോലീസ് പറഞ്ഞു. സമീപത്തെ ക്വാറി മാനേജറില്നിന്ന് രണ്ട് സ്റ്റിക്കുകളാണ് ഇയാള് വാങ്ങിയത്. ഇതില് ബാക്കിവന്നത് വീട്ടില് സൂക്ഷിച്ചിരുന്നു. ഇതാണ് ഭക്ഷണസാധനമാണെന്ന് തെറ്റിദ്ധരിച്ച് ആറ് വയസ്സുകാരന് കടിച്ചുനോക്കിയത്. കടിച്ചയുടന് തന്നെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയും ചെയ്തു . കാവേരി നദിക്കരയിലുള്ളവര് മീന്പിടിക്കാന് വേണ്ടി ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ സ്ഫോടക വസ്തുവാണ് കുട്ടി ആഹാരമെന്ന് തെറ്റിദ്ധരിച്ചത്.മൂന്ന് പേര് ചേര്ന്നാണ് ഈ വസ്തു ഗ്രാമത്തിലേക്ക് കൊണ്ടുവന്നത്. ഇത് ബൂപതിയുടെ വീട്ടില് സൂക്ഷിക്കുകയായിരുന്നു. ഇതാണ് കുട്ടി ആഹാര സാധനമെന്ന് കരുതി കഴിച്ചത്.
സംഭവത്തില് ഗംഗാധരന് അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ കുട്ടിയുടെ പിതാവ് ഭൂപതിയും ബന്ധുവായ തമിഴരസനും ഒളിവിലാണ്. ഇവര്ക്ക് വേണ്ടിയുള്ള തിരച്ചില് ഊര്ജിതമാക്കിയതായി പൊലീസ് പറഞ്ഞു
https://www.facebook.com/Malayalivartha


























