മെഡിക്കല് കോളജിലെ ആത്മഹത്യകള് അശ്രദ്ധകൊണ്ടല്ലെന്ന് മുഖ്യമന്ത്രി; ഇത്തരക്കാരെക്കൂടി ബോധവാന്മാരാക്കിയില്ലെങ്കില് അപകടമാണ്

തിരുവനന്തപുരം മെഡിക്കല് കോളജിലെ ആത്മഹത്യകള് അശ്രദ്ധകൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രി കോവിഡ് ഐസലേഷന് വാര്ഡില് ആറു മണിക്കൂറിനിടെയാണ് രണ്ടു യുവാക്കളാണ് തൂങ്ങിമരിച്ചത്. ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് കൗണ്സലിങ് ശക്തിപ്പെടുത്തണം. കോവിഡ് പ്രതിരോധത്തില് വീഴ്ചയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
സര്ക്കാരിന്റേയോ സമൂഹത്തിന്റേയോ നടപടികളില് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ് ഇളവുകള് വന്നതോടെ ജാഗ്രത ആവശ്യമില്ലെന്ന് കരുതുന്ന ചിലരുണ്ട്. ഇത്തരക്കാരെക്കൂടി ബോധവാന്മാരാക്കിയില്ലെങ്കില് അപകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല് കോളജിലെ തുടര്ച്ചയായ വീഴ്ചകളില് അധികൃതരെ വിളിച്ചുവരുത്തി ആരോഗ്യമന്ത്രി രാവിലെ ശാസിച്ചിരുന്നു. രണ്ടു പേരുടെ മരണത്തില് ആരോഗ്യവകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























