Widgets Magazine
13
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍


ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാണ് ക്രൂരകൃത്യം നടത്തിയതെന്ന് പ്രതിയുടെ മൊഴി


ആന്‍ മേരിയുടെ കൊലപാതകത്തിന് പിന്നിൽ സംഭവിച്ചത് മറ്റൊന്ന്... സഹോദരന്റെ വഴിവിട്ട ബന്ധം അതിരു കടന്നപ്പോൾ ഇരകളായത് സഹോദരിയും പെറ്റമ്മയും അച്ഛനും; ദുരൂഹ മരണത്തിൽ നിർണായകമായത് ആ ഒരൊറ്റ തെളിവ്.. ആൽബിന്‍റെ ക്രൂരതയിൽ ഞെട്ടി നാട്ടുകാർ


അമ്മയുമായി പ്രണയത്തിലായ യുവാവിന്റെ കണ്ണിൽ ഉടക്കിയത് 15കാരിയായ മകളും... അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകായും ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്... പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചപ്പോൾ ഡോക്ടർപോലും ഞെട്ടി... നാട്ടിലെ മാന്യൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....


ആശങ്ക ഉയർന്നു തന്നെ! 1564 പേര്‍ക്ക് കോവിഡ്-19; 766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692; 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; തിരുവനന്തപുത്ത് 434 പേര്‍ക്ക് രോഗം

ബിഗ് സല്യൂട്ട് അഭിനന്ദന പ്രവാഹം... സ്വര്‍ണക്കടത്ത് ഭീകരവാദത്തിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ പാകിസ്ഥാനും ആകാക്ഷയായി; ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ സ്വപ്നയെ പൊക്കിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് പാകിസ്ഥാനാണ്; ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിക്ക് അഭിനന്ദന പ്രവാഹം

12 JULY 2020 08:57 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഒരു സ്വര്‍ണക്കടത്ത് കേസ് അന്താരാഷ്ട്ര ശ്രദ്ധ കിട്ടുന്നത് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതോടെയാണ്. സ്വപ്ന സുരേഷും സംഘവും കോണ്‍സുലേറ്റ് മുഖേന നടത്തിയ സ്വര്‍ണക്കടത്തില്‍ ഭീകരബന്ധം ആരോപിച്ചത് രഹസ്യാന്വേഷണ ഏജന്‍സിയാണ്. ആലോചിക്കാന്‍ പോലും സമയം നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തീരുമാനമെടുത്തപ്പോള്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കേരള പോലീസിന്റെ സഹായം ഇല്ലാതെ സ്വപ്നയെ പിടിയ്ക്കാന്‍ കഴിയില്ല എന്നാണ് മലയാളികള്‍ ചിന്തിച്ചത്. എന്നാല്‍ ചുമതലയേറ്റ് 24 മണിക്കൂറിനുള്ളില്‍ ദേ കിടക്കണ് സ്വപ്നയും സന്ദീപും.

ഇരുവരും പിടിയിലാകുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയ്ക്ക് അഭിനന്ദന പ്രവാഹമാണ്. കേസ് ഏറ്റെടുത്തതിന്റെ പിറ്റേ ദിവസമാണ് എന്‍.ഐ.എ അന്വേഷണ സംഘം കൃത്യമായി വലവിരിച്ച് തങ്ങള്‍ സുരക്ഷിതരാണെന്ന മിഥ്യാബോധത്തില്‍ ബംഗളുരുവില്‍ ഒളിച്ചുകഴിഞ്ഞ സന്ദീപിനെയും സ്വപ്നയേയും പിടികൂടിയിരിക്കുന്നത്.

രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുന്നതും അത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുകയാണ് അടിസ്ഥാനപരമായി എന്‍.ഐ.എയുടെ ചുമതല. സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചതോടെയാണ് കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

വിഷയം രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് വിവരം ലഭിച്ചതോടെ എന്‍.ഐ.എ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഇടപെടല്‍ കൂടി സ്വര്‍ണക്കടത്ത് കേസില്‍ ഉണ്ടായത് ഏജന്‍സിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് വേണം കരുതാന്‍.

സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ ഏറ്റെടുത്തതിന് പിന്നാലെയാണ് സ്വപ്ന കൊച്ചിയില്‍ നിന്ന് മുങ്ങിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണെന്ന് മനസിലാക്കിയ എന്‍.ഐ.എ മകളുടെ ഫോണില്‍ നിന്നുള്ള ചില വിളികള്‍ പിന്തുടര്‍ന്നാണ് ഇവരെ കുടുക്കിയത്.

സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ള പ്രമുഖന്റെ നാഗര്‍കോവിലിലെ വസതിയിലും ഗസ്റ്റ്ഹൗസിലും ചില ഹോട്ടലുകളിലും ഇവര്‍ക്കായി പരിശോധന നടത്തിയിരുന്നു. സ്വപ്നയും സന്ദീപും കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്തു നിന്ന് പാലോട്, കുളത്തൂപ്പുഴ വഴി തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് കസ്റ്റംസിന് വിവരം കിട്ടിയത്. അവിടെനിന്ന് കൊച്ചിയിലെത്തി. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് ബംഗളുരുവിലേക്ക് പോയത്. സംസ്ഥാന അതിര്‍ത്തിയും നിരവധി കണ്ടെയ്ന്‍മെന്റ് സോണുകളും കടന്ന് ബംഗളൂരുവില്‍ എത്താന്‍ ഉന്നതരുടെ സഹായം ലഭിച്ചെന്നാണ് സൂചന.

കുടുക്കിയത് ഫോണ്‍വിളികളാണ്. സ്വപ്ന മകളുടെ ഫോണില്‍ പുതിയ സിം കാര്‍ഡിട്ട് അഭിഭാഷകനെയും ബംഗളുരുവില്‍ സഹായത്തിന് ചിലരെയും വിളിച്ചെന്നും ഈ വിളികള്‍ പിന്തുടര്‍ന്നാണ് പിടികൂടിയതെന്നുമാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് മകളുടെ ഫോണ്‍ ഓണ്‍ ആയി. രണ്ടു മിനിറ്റില്‍ താഴെയാണ് ഫോണ്‍ ഓണായത്. കൃത്യമായ ലൊക്കേഷന്‍ എന്‍.ഐ.എയുടെ സൈബര്‍ ഫോറന്‍സിക് വിഭാഗം കണ്ടെത്തി. കൊച്ചി യൂണിറ്റ് എന്‍.ഐ.എ ബംഗളുരു യൂണിറ്റിന് വിവരം കൈമാറി. അവരാണ് ബംഗളുരു നഗരത്തിലെ ഹോട്ടല്‍ കണ്ടെത്തി ഇവരെ പിടികൂടിയത്.

സന്ദീപിന്റെ നെടുമങ്ങാട്ടെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് റെയ്ഡിനിടെ അനിയന്റെ ഫോണിലേക്ക് സന്ദീപിന്റെ വിളിവന്നിരുന്നു. കസ്റ്റംസ് ഫോണ്‍ പിടിച്ചു വാങ്ങി പരിശോധിക്കുകയും വിവരം എന്‍. ഐ. എയെ അറിയിക്കുകയും ചെയ്തു. അതും പ്രതിയെ പിടിക്കാന്‍ സഹായിച്ചു.

ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ബംഗളൂരുവില്‍ ഒളിവിലായിരുന്ന സ്വപ്നയെ ബംഗളൂരു ബി.ടി.എം ലേഔട്ടില്‍ സുധീന്ദ്രറായി എന്നയാളുടെ ഫ്‌ലാറ്റില്‍ നിന്ന് ഇന്നലെ സന്ധ്യയ്ക്ക് ഏഴ് മണിയോടെയാണ് കസ്റ്റഡിയില്‍ എടുത്തത്. എന്‍.ഐ. എ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ബംഗളുരു പൊലീസിലെ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരുടെ സഹായത്തോടെയാണ് സ്വപ്നയെ പിടികൂടിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം; ജില്ലാ പോലീസ് മേധാവിക്ക് കോവിഡ്  (1 minute ago)

കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ കരാറിന്റെ ആവശ്യമുണ്ടോ? 42000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്ന കരാറാണ് ഇതെന്ന് മന്ത്രി എ. കെ. ബാലന്‍  (5 minutes ago)

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത്  (35 minutes ago)

ബാലഭാസ്‌കറിന്റെ അവസാന ഗാനം പൂര്‍ത്തിയാക്കി ബിജിബാല്‍  (51 minutes ago)

നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന  (52 minutes ago)

ബൈക്ക് കടം വാങ്ങി കോവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ച്‌ യുവ നേതാവ്  (1 hour ago)

കോവിഡില്‍ മുങ്ങി തലസ്ഥാനം... 434 പേര്‍ക്കാണ് തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്  (1 hour ago)

ന​ടി നി​ക്കി ഗ​ല്‍​റാ​ണി​ക്കു കോ​വി​ഡ്; താരം നി​രീ​ക്ഷ​ണ​ത്തി​ല്‍  (1 hour ago)

നടി നിക്കി ഗല്‍റാണിക്കു കോവിഡ്... ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് താരം  (1 hour ago)

പ്രതിദിന രോഗികളുടെ എണ്ണം 10,000 മുതല്‍ 20,000 വരെയാകും, മരണനിരക്ക് ഉയരും എന്ന കാര്യം ഭയത്തോടെ കാണണം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രി  (1 hour ago)

കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ കസ്റ്റംസിന്റെ വന്‍ സ്വര്‍ണ്ണവേട്ട  (1 hour ago)

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന റാക്കറ്റ് പിടിയില്‍; ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റി താല്‍ക്കാലികമായി നിര്‍ത്തി  (2 hours ago)

ആല്‍ബിന്‍ മറ്റൊരു ജോളി ! ആദ്യം വിഷം കലര്‍ത്തിയത് ചിക്കന്‍ കറിയില്‍; ശ്രമം പരാജയപ്പെട്ടതോടെ വെബ് സൈറ്റുകളില്‍ നോക്കി പഠിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷമുപയോഗിച്ച്‌ കൊല നടത്തി ; തന്നിഷ്‌ട പ്രകാരം ജീവിക്കാനാ  (2 hours ago)

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം... വന്ദേമാതരം ഗാനത്തിന്റെ പ്രൊമൊ പങ്കുവച്ച് മോഹന്‍ലാല്‍  (2 hours ago)

വീണ്ടും മോദി തന്നെ മുന്നിൽ; ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കോണ്‍ഗ്രസ് ഇതര നേതാവായി നരേന്ദ്ര മോദി  (2 hours ago)

Malayali Vartha Recommends