വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആളുണ്ടെന്ന കാരണത്താല്‍ സഹായത്തിന് എത്താന്‍ മടിച്ച് നാട്ടുകാര്‍; മുരിങ്ങയില പറിക്കുന്നതിനിടെ കാല്‍തെറ്റി വീണ് തല വരാന്തയില്‍ ഇടിച്ച 68കാരൻ രക്തം വാര്‍ന്ന് ദാരുണാന്ത്യം... ആലപ്പുഴയില്‍ സംഭവിച്ചത്...
മുരിങ്ങയില പറിക്കുന്നതിനിടെ കാല് തെറ്റി വരാന്തയില്‍ തലയിടിച്ചു വീണ ഗൃഹനാഥന് ദാരുണാന്ത്യം. 68 വയസ്സുള്ള ആലപ്പുഴ സ്വദേശി ബെന്നി ഡിക്രൂസ് ആണു മരിച്ചത്.
തലയ്ക്കു പിന്നില്‍നിന്നു രക്തം വാര്‍ന്ന ബെന്നിയെ ഒന്നര മണിക്കൂറിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ബെംഗളുരുവില്‍ നഴ്സായ മകന് ബ്രിട്ടോ സൗദിയില്‍ നഴ്സായ ഭാര്യയെ സന്ദര്‍ശിച്ചു തിരിച്ചെത്തി വീട്ടില്‍ ക്വാറന്റീനിലായിരുന്നു.
ഇതുകാരണം അപകടമുണ്ടായിട്ടും സഹായത്തിനു നാട്ടുകാര്‍ എത്താന്‍ മടിച്ചു.
ഒടുവില്‍ ബെന്നിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha