സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി വൽസമ്മ ജോയ്...
കോവിഡ് ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയ് (59) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു. രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് 10നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങളില്ലായിരുന്നെങ്കിലും കോവിഡ് സിബിനാറ്റ് പരിശോധന നടത്തിയപ്പോഴാണു പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തു മരണം 30 ആയി
24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 28,637 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 551 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് രോഗികള്‍ ക്രമാതീതമായി ഉയരുന്നത്. രാജ്യത്ത് നിലവിൽ ഉറവിടം അറിയാത്ത കേസുകളും സമ്പർക്കവുമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്
https://www.facebook.com/Malayalivartha