കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: യുവതി ഉള്‍പ്പെടെ നാല് പേര് പിടിയില്‍..പിടിച്ചെടുത്തത് 1.21 കോടി രൂപ വിലവരുന്ന സ്വർണം
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസിന്റെ അന്വേഷണം നടക്കുമ്പോൾ കരിപ്പൂരിലും വൻ സ്വർണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തിൽ ചാർട്ടേർഡ് വിമാനത്തിലെത്തിയവരിൽ നിന്നാണ് സ്വർണം പിടിച്ചത്.
നാല് പേരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ മൂന്ന് പേരും ഒരു സ്ത്രീയും ആണ് പിടിയിലായത് . നാല് പേരിൽ നിന്നായി 2513 ഗ്രാം സ്വര്‍ണം പിടിച്ചിട്ടുണ്ട്. 1.21 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
കാസര്‍കോട് സ്വദേശികളായ മുഹമ്മദ് മിദ്ലാജ്, അബ്ദുല്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, തിരുവനന്തപുരം സ്വദേശിനി സീംസ് മോള് എന്നിവരാണ് പിടിയിലായത്. റാസല്‍ഖൈമയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെത്തിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 കിലോയോളം സ്വര്‍ണമാണ് കരിപ്പൂരില്‍ നിന്ന് മാത്രമായി പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇല്ലെന്നിരിക്കെ ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തിയവരാണ് സ്വര്‍ണം കടത്തിയത്.
https://www.facebook.com/Malayalivartha