പ്രതിപട്ടികയിലെ മൂന്നാമന് ഫാസില്‍ ഫരീദ് നിസാരക്കാരനല്ല; ബിസിനസിന്റെ മറവില്‍ സ്വര്‍ണക്കടത്ത്: സിനിമക്കാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പരിചയക്കാര്; കസ്റ്റംസ് ഇയാളില്‍ നിന്നും മൊഴിയെടുത്തു

നയതന്ത്ര ബാഗേജില്‍ ദുബായില്‍ നിന്ന് കേരളത്തിലേയ്ക്കു സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് നിസാരക്കാരനല്ല. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഇയാള്‍. എന്‍..െഎ.എ റജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ മൂന്നാം പ്രതിയാണ് ഫാസില്‍. ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഡംബര വാഹന വര്‍ക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസില്‍, ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്.
ദുബായിലുള്ള ഫൈസലിനെ ഫോണില്‍വിളിച്ചാണ് കസ്റ്റംസ് മൊഴിയെടുത്തത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ഇയാളില്‍നിന്ന് കസ്റ്റംസ് ചോദിച്ചറിഞ്ഞതായാണ് സൂചന. ഫാസിലിനെ നേരിട്ട് വിളിച്ച് കിട്ടാത്തതിനാല്‍ സുഹൃത്തിന്റെ ഫോണ്‍ വഴിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടത്. എന്നാല്‍ കസ്റ്റംസിന്റെ ചോദ്യങ്ങളില്‍ പലതിനും കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ ഫാസില്‍ ഒഴിഞ്ഞുമാറിയെന്നാണ് വിവരം.
ദുബായില്‍ ഒരു ജിംനേഷ്യവും ആഡംബര വാഹന വര്‍ക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസില്‍ ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വര്‍ണക്കടത്തുകാരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നാണ് വിവരം. മലയാള സിനിമയിലെ പ്രമുഖരും ഫാസിലിന്റെ സുഹൃദ് പട്ടികയില്‍ ഉണ്ട്. എന്നാല്‍, ഇയാള്‍ സ്വര്‍ണ്ണക്കടത്തിലെ മുഖ്യകണ്ണിയാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്. നേരത്തെയും ഫാസില്‍ ഫരീദ് ദുബായില്‍ നിന്ന് സ്വര്‍ണക്കള്ളക്കടത്ത് നടത്തിയിട്ടുണ്ട്. കുറഞ്ഞ തോതില്‍ സ്വര്‍ണം കടത്തി തുടങ്ങിയ ഇയാള്‍ ഇതാദ്യമായാണ് ഇത്രയും വന്‍തോതില്‍ സ്വര്‍ണം കടത്തുന്നത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലാണ് നയതന്ത്ര ബാഗേജില്‍ 30 കിലോഗ്രാം സ്വര്‍ണം കള്ളക്കടത്ത് നടത്തിയത്. ഇത്രയും വലിയ കള്ളക്കടത്ത് നടത്തിയത് ഇയാള്‍ ഒറ്റയ്ക്കായിരിക്കില്ലെന്നാണ് കരുതുന്നത്. ഫാസില്‍ ഫരീദിനെ പിടികൂടുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha
























