സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കോവിഡ് പരിശോധന ഫലം നാളെ ;

ഓരോന്നായി വലിച്ച് പുറത്തേക്കെടുക്കാൻ എൻഐഎ തയ്യറായി കഴിഞ്ഞു...... പക്ഷെ അതിന് മുൻപ് ഒരു കടമ്പ കൂടെ കടക്കേണ്ടുന്നുണ്ട്. .......ഇരുവരുടെയും കോവിഡ് ഫലത്തിനായി കാത്തിരിക്കുകയാണ് എൻഐഎ.സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുവെങ്കിലും ഇവരുടെ കോവിഡ് ഫലം നിർണ്ണായകമാണ് . സ്വപ്നയെയും സന്ദീപ് നായരെയും ഇന്ന് തൃശൂർ അമ്പലക്കരയിലെ കോവിഡ് കെയർ സെന്ററിലാക്കും.
നാളെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് എൻഐഎ വൃത്തങ്ങൾ അറിയിക്കുകയായിരുന്നു. . നാളെ ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാല്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. തുടര്‍ന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഏതായാലും ഇവരുടെ കോവിഡ് ഫലം നെഗററ്റിവ് ആകുക എന്തും കേസിൽ നിർണ്ണയകമാകും.
https://www.facebook.com/Malayalivartha
























