ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് സ്വപ്നയെന്ന പേരില്‍ പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് തേക്കാള്ക്ക് എതിരെ ഡി.ജി.പിക്ക് പരാതി നല്കി മന്ത്രി ഇ.പി ജയരാജന്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ഇ.പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത് സ്വപ്നയെന്ന പേരില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്കി മന്ത്രി മന്ത്രി ഇ.പി ജയരാജന്. ജയരാജന്റെ ഭാര്യയുടെ സ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേരിലാണ് പരാതി നല്‍കിയത്.
ജനറല്‍ സെക്രട്ടറി ടി ജി സുനില്‍, കോണ്‍ഗ്രസ്സ് നേതാവ് ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. മുഹമ്മദ് റിയാസും വീണ വിജയനും തമ്മില്‍ ക്ലിഫ്ഹൗസില്‍ വച്ച് നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മന്ത്രി ഇപി ജയരാജനും ഭാര്യയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയില്‍ മന്ത്രി ജയരാജന്റെ ഭാര്യയുടെ ചിത്രത്തിന്റെ മുഖം മാറ്റി സ്വപ്ന സുരേഷിന്റെ ചിത്രം പതിച്ചാണ് പ്രചരിപ്പിച്ചത്. ഈ ഫോട്ടോ ഫേസ്ബുക്കിലും വാട്സ്ആപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു. ഇതിനെതിരെയാണ് ജയരാജന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha
























