സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി: മരിച്ചവര്‍ക്ക് രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് മരിച്ച രണ്ട് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം വളത്തുങ്കല്‍ സ്വദേശിയായ ത്യാഗരാജന് ആണ് രോഗം മൂലം മരിച്ചത്. ഇദ്ദേഹത്തിന് 74 വയസായിരുന്നു. ഇതോടൊപ്പം വെള്ളത്തില്‍ മുങ്ങിമരിച്ച പ്രായമായ സ്ത്രീക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചതായി വിവരമുണ്ട്. കൊല്ലം സ്വദേശി തന്നെയായ 75 വയസുള്ള ഗൗരിക്കുട്ടിക്കാണ് കൊവിഡ് രോഗം ഉള്ളതായി സ്ഥിരീകരിച്ചത്. ഇവര്‍ കൊല്ലം നെടുമ്ബന സ്വദേശിയാണ്. ഇവര്‍ക്ക് എവിടെ നിന്നുമാണ് രോഗം ബാധിച്ചതെന്ന വിവരം ഇനിയും ലഭിച്ചിട്ടില്ല. ത്യാഗരാജന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























