നാളെ മുതൽ തീരദേശ മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

തീരദേശത്തെ തീവ്ര നിയന്ത്രിത മേഖലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നതായി സർക്കാർ അറിയിച്ചു. നാളെ വൈകിട്ട് ആറ് മണി മുതൽ ജൂലൈ 23 വൈകിട്ട് ആറ് മണി വരെയാണ് തീരദേശ മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരിക.
തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ, കൊല്ലത്തെ ചവറ, പന്മന , ആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം ഉണ്ടാവുക. ഇവയിൽ ചില പ്രദേശങ്ങൾ ഇപ്പോൾ തന്നെ ലോക്ക്ഡൗണിലാണ്.
https://www.facebook.com/Malayalivartha
























