ആരാണ് ഫാസില്‍ ഫരീദ്? സിനിമാ താരങ്ങള്‍ ദുബായിലെത്തിയാല്‍ കറങ്ങുന്നത് ഫാസിലിന്റെ കാറില്‍; ഖിസൈസില്‍ ആഡംബര വാഹന വര്‍ക് ഷോപ്പും ഒരു ജിംനേഷ്യവും നടത്തുന്നു

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരീദ് ചില്ലറക്കാരനല്ല എന്നാണ് അറിയാവിന്നവര് പറയുന്നത്. 19ാം വയസ്സില്‍ യുഎഇയില്‍ എത്തിയ ആളാണ് ഫാസില്‍ ഫരീദ്. ആഡംബരം ജീവിതം ഇഷ്ടപ്പെടുന്നയാളുമാണെന്ന് പരിചയക്കാര് പറയുന്നു.
സ്വതവേ മിതഭാഷിയായ ഫാസില്‍ ഫരീദ് എന്ന ഈ മുപ്പത്തിയാറുകാരന് ആളുകളുമായി അധികം അടുത്തിഴപെടാറില്ലെന്ന് ഇയാളെ പരിചയമുള്ളവര്‍ പറയുന്നു. ദുബായ് ,യുഎഇയില്‍ കോവിഡ് 19 ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നാംപീടിക സ്വദേശി ഫരീദ് ഫാസില്‍ ഫരീദിന്റെ പിതാവാണ്.
വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം റാഷിദിയ്യയിലെ വില്ലയിലാണ് ഫാസില്‍ ഫരീദ് താമസിക്കുന്നത്. നിഗൂഢതയുള്ള ഒരു വില്ലയാണെന്നും ആരെയും അങ്ങോട്ടേയ്ക്ക് അടുപ്പിക്കാറില്ലായിരുന്നും പറയുന്നു. ഖിസൈസില്‍ ആഡംബര വാഹന വര്‍ക് ഷോപ്പും ഒരു ജിംനേഷ്യവും നടത്തുന്ന പ്രതി, എന്നാല്‍ ഇവിടങ്ങളിലെത്തുക അപൂര്‍വമാണ്. ആഡംബര കാറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന വര്‍ക് ഷോപ്പില്‍ പല പ്രമുഖരുമെത്താറുണ്ട്. ..
മലയാളം, ബോളിവുഡ് സിനിമാ താരങ്ങള്‍ ദുബായിലെത്തിയാല്‍ ഇയാളുടെ ജിംനേഷ്യവും സന്ദര്‍ശിക്കും. മലയാളത്തിലെ ഒരു യുവ സൂപ്പര്‍താരം ഏറ്റവുമൊടുവില്‍ ദുബായിലെത്തിയപ്പോള്‍ കറങ്ങിയത് ഫാസില്‍ ഫരീദിന്റെ കാറിലാണത്ര..കഴിഞ്ഞ നവംബറിലാണ് പുതിയ ജിംനേഷ്യം ബോളിവുഡ് താരം അര്ജുന് കപൂര്‍ ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha
























