സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങുന്നത് ആരൊക്കെയെന്ന് കണ്ടറിയാം... സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ ഐപിഎസ് ഉദ്യോഗസ്ഥരും?
കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഐപിഎസ് ഉദ്യോഗസ്ഥര്‍ സ്വപ്നയുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടിരുന്നതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് പോലീസിലെ ഉന്നതരുടെ സഹായത്തോടെയാണ് സ്വപ്ന കടന്നതെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയുടെ കോള്‍ ലിസ്റ്റ് പരിശോധിച്ചത്.
ഇതിനിടെ കസ്റ്റംസ് നിര്‍ദ്ദേശപ്രകാരം സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പ്രതികള്‍ക്ക് നിരവധി ബാങ്കുകളില്‍ അക്കൗണ്ടുകളുണ്ട്. ഇവരുടെ മൂന്ന് വര്‍ഷത്തെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. സ്വപ്നയും സന്ദീപും ഒരുമിച്ചല്ല കേരളം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ബംഗളുരുവിലെ ഹോട്ടലില്‍നിന്നാണ് പിടികൂടിയത്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വര്‍ണം കടത്തിയത്.
https://www.facebook.com/Malayalivartha