നൂറനാട് ഐടിബിപി ക്യാംപില്‍ 76 പേര്‍ക്കുകൂടി കോവിഡെന്ന് ബറ്റാലിയന് അധികൃതരെ ആരോഗ്യവകുപ്പ് അറിയിച്ചു

ഇന്നലെ രാത്രി 8 മണിയോടെ വന്ന പരിശോധനാഫലത്തില്‍ നൂറനാട് ഐടിബിപി ക്യാംപില്‍ 76 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി സൂചന.
ആരോഗ്യവകുപ്പ് ബറ്റാലിയന് അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാല്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 435 പേരുടെ കണക്കില്‍ ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
കോവിഡ് സ്ഥിരീകരിച്ച 76 പേരെയും ഡിഎംഒയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രാത്രി തന്നെ മാറ്റാന്‍ തീരുമാനിച്ചതായി നൂറനാട് ലെപ്രസി സാനറ്റോറിയം ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതോടെ ക്യാംപില്‍ രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 131 ആയി. കഴിഞ്ഞദിവസം ക്യാംപിലെ 118 പേര്‍ക്കാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്.
കാസര്‍കോട്ടെ 41 സമ്പര്‍ക്ക രോഗികളില്‍ 8 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആലപ്പുഴ ജില്ലയില്‍ 4 ആരോഗ്യ പ്രവര്‍ത്തകരെ കൂടി ചേര്‍ത്താല്‍ 39 പേര്‍ക്കാണു സമ്പര്‍ക്കത്തിലൂടെ രോഗ ബാധ.
മലപ്പുറം ജില്ലയില്‍ 17 സമ്പര്‍ക്ക രോഗികളില്‍ 13 പേരും പൊന്നാനിയിലാണ്. തിരുവനന്തപുരം 31, പത്തനംതിട്ട 24, കോട്ടയം6, കൊല്ലം5, തൃശൂര്‍4, ഇടുക്കി, പാലക്കാട്1 എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്.
ഇന്നലെ സമ്പര്‍ക്കത്തിലൂടെ ഏറ്റവുമധികം പേര്‍ക്കു കോവിഡ് ബാധിച്ചത് എറണാകുളം, കാസര്‍കോട് ജില്ലകളില്‍- 41 വീതം. എറണാകുളത്തെ 18 പേരും മത്സ്യത്തൊഴിലാളി മേഖലയായ ചെല്ലാനത്തുള്ളവരാണ്. എറണാകുളം ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും കളമശേരി മെഡിക്കല്‍ കോളജിലെ ശുചീകരണ ജോലിക്കാരനും കോവിഡ് പകര്‍ന്നു.
കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ ബന്ധുവായ വിദ്യാര്‍ഥിക്കും രോഗം സ്ഥിരീകരിച്ചതോടെ കായംകുളം എംഎസ്എം കോളജിലെ സഹപാഠികള്‍ ഉള്‍പ്പെടെ 35 പേരെ ക്വാറന്റീനിലാക്കി. ജൂണ്‍ 29, 30 തീയതികളില്‍ ഈ വിദ്യാര്‍ഥികള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കെത്തിയിരുന്നു. കായംകുളത്ത് 144 പ്രഖ്യാപിക്കാന്‍ കലക്ടര്‍ക്ക് ആരോഗ്യ വകുപ്പ് ശുപാര്‍ശ നല്കി.
https://www.facebook.com/Malayalivartha
























